അഷ്റഫിനെ കിണറ്റിൽനിന്ന് പുറത്ത് എത്തിച്ചപ്പോൾ. ഇൻസെറ്റിൽ അഷ്റഫ്
കാക്കനാട്: കിണറ്റിൽ വീണ കുട്ടിക്ക് രക്ഷകനായി യുവാവ്. തിരൂർ അരീക്കര സ്വദേശി ഔതങ്ങാട്ടിൽ മമ്മുക്കുട്ടിയുടെ മകൻ അഷ്റഫാണ് 10 വയസ്സുകാരനെ രക്ഷിക്കാൻ കിണറ്റിൽ ചാടിയത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. വീടിന് സമീപം കളിച്ചുകൊണ്ടിരിക്കെയാണ് എറണാകുളം കലക്ടറേറ്റിന് സമീപം വി.എസ്.എൻ.എൽ റോഡ് കാളങ്ങാട് മൂലയിൽ വാടകക്ക് താമസിക്കുന്ന ഷെമീന റഹീമിെൻറ മകൻ അൽ റിഷാം കാൽ വഴുതി കിണറ്റിൽ വീണത്. സമീപത്ത് അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പുരയിടത്തിലെ 12 അടി താഴ്ചയുള്ള കിണറ്റിലാണ് വീണത്. രണ്ടാൾ പൊക്കം വെള്ളവുമുണ്ടായിരുന്നു.
ശബ്ദം കേട്ട് എത്തിയ അഷ്റഫിനോട് സമീപത്തുണ്ടായിരുന്ന കുട്ടികൾ കാര്യം പറയുകയായിരുന്നു. മറ്റൊന്നും ആലോചിക്കാതെ അഷ്റഫ് കിണറ്റിൽ ചാടി. ഒരു ൈകയിൽ റിഷാമിനെയും എടുത്ത് നാട്ടുകാർ എറിഞ്ഞുകൊടുത്ത കയറിൽ തൂങ്ങിക്കിടന്നു. എന്നാൽ, മുകളിൽ കയറാനാകാതെ വന്നതോടെ നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അഗ്നിരക്ഷാസേന എത്തി വടവും വലയും ഉപയോഗിച്ച് ഇരുവരെയും പുറത്തെത്തിച്ചു. വീഴ്ചയിൽ തലക്ക് പിറകിൽ നിസ്സാര പരിക്കേറ്റ റിഷാമിനെ അഗ്നിരക്ഷാ സേനതന്നെയാണ് തൃക്കാക്കരയിലെ ആശുപത്രിയിൽ എത്തിച്ചത്.
ചാടിയപ്പോൾ പറ്റിയ നിസ്സാര മുറിവുകൾ ഒഴിച്ചാൽ അഷ്റഫിനും പ്രത്യേകിച്ച് പരിക്കൊന്നുമില്ല. കലക്ടറേറ്റിന് സമീപത്തെ അളകാപുരി ഹോട്ടലിലെ ജീവനക്കാരനാണ് അഷ്റഫ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.