ഇ​ന്ന​ലെ വൈ​കീ​ട്ട്​ ആ​റോ​ടെ കൊ​ച്ചി ന​ഗ​ര​ത്തി​ൽ പെ​യ്​​ത മ​ഴ ഹെ​ൽ​മ​റ്റ്​ ഊ​രി​വെ​ച്ച്​ ആ​സ്വ​ദി​ച്ച്​ പോ​കു​ന്ന യു​വാ​വ്. പു​ല്ലേ​പ്പ​ടി മേ​ൽ​പാ​ല​ത്തി​ൽ​നി​ന്നു​ള്ള ദൃ​ശ്യം

ആശ്വാസമായി വേനൽ മഴ; വ്യാപക നാശനഷ്ടം

കൊ​ച്ചി: ദി​വ​സ​ങ്ങ​ളാ​യി ക​ന​ത്ത വേ​ന​ൽ ചൂ​ടി​ൽ പൊ​ള്ളി നി​ന്ന ജി​ല്ല​ക്ക്​​ ആ​ശ്വാ​സ​മാ​യി എ​ത്തി​യ മ​ഴ പ​ല​യി​ട​ത്തും നാ​ശം വി​ത​ച്ചു. ഒ​ട്ടേ​റെ സ്ഥ​ല​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കു​ക​യും വൈ​ദ്യു​തി തൂ​ണു​ക​ളും ലൈ​നു​ക​ളും ത​ക​രു​ക​യും വീ​ടു​ക​ൾ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും കേ​ടു​പാ​ട്​ സം​ഭ​വി​ക്കു​ക​യും ചെ​യ്തു.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ്​ ന​ഗ​ര​ത്തി​ലും ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ശ​ക്​​ത​മാ​യ ​മ​ഴ പെ​യ്ത​ത്. കാ​റ്റി​ന്‍റെ​യും ഇ​ടി​മി​ന്ന​ലി​ന്‍റെ​യും അ​ക​മ്പ​ടി​യോ​ടെ പെ​യ്ത മ​ഴ​യി​ൽ ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം ന​ഗ​ര​ത്തി​ല​ട​ക്കം പ​ല​യി​ട​ത്തും ഏ​റെ നേ​രം വൈ​ദ്യു​തി വി​ത​ര​ണം മു​ട​ങ്ങി.

ശ​ക്​​ത​മാ​യ കാ​റ്റി​ൽ മ​രം വീ​ണ​തി​നെ​തു​ട​ർ​ന്ന്​ ജി​ല്ല​യു​ടെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. ന​ഗ​ര​ത്തി​ൽ ക​ലൂ​ർ മ​ണ​പ്പാ​ട്ടി​പ്പ​റ​മ്പ്, ച​ങ്ങ​മ്പു​ഴ പാ​ർ​ക്ക്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​രം വീ​ണു. ഇ​ട​ക്കൊ​ച്ചി സെ​ന്റ് ലോ​റ​ൻ​സ് പ​ള്ളി​യു​ടെ പാ​രീ​ഷ് ഹാ​ളി​ന്റെ മു​ൻ​വ​ശ​ത്ത് നി​ന്നി​രു​ന്ന തെ​ങ്ങ് പ്ര​ധാ​ന റോ​ഡി​ലെ വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് ഒ​ടി​ഞ്ഞു വീ​ണു.

അ​ങ്ക​മാ​ലി മേ​ഖ​ല​യി​ൽ ദേ​ശം-​കാ​ല​ടി റോ​ഡി​ൽ ദേ​ശം, ഗാ​ന്ധി​പു​രം, പു​റ​യാ​ർ, കൊ​ണ്ടോ​ട്ടി തു​ട​ങ്ങി​യ അ​ഞ്ച് കി​ലോ​മീ​റ്റ​റോ​ളം ചു​റ്റ​ള​വി​ൽ അ​ര​മ​ണി​ക്കൂ​റോ​ളം വീ​ശീ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ് വ്യാ​പ​ക നാ​ശ​മു​ണ്ടാ​യി. നി​ര​വ​ധി വീ​ടു​ക​ൾ​ക്കും കെ​ട്ടി​ട​ങ്ങ​ൾ​ക്കും കേ​ടു​പാ​ട്​ സം​ഭ​വി​ച്ചു. പു​റ​യാ​ർ ഭാ​ഗ​ത്ത് പ​ല​യി​ട​ത്തും മ​ര​ങ്ങ​ൾ വീ​ണ് വൈ​ദ്യു​തി തൂ​ണു​ക​ൾ ഒ​ടി​യു​ക​യും ലൈ​നു​ക​ൾ പൊ​ട്ടി​വീ​ഴു​ക​യും ചെ​യ്തു. ഗ​താ​ഗ​ത​വും വൈ​ദ്യു​തി വി​ത​ര​ണ​വും പു​നഃ​സ്ഥാ​പി​ക്കാ​ൻ കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​രും അ​ഗ്​​നി​ര​ക്ഷാ സേ​ന​യും രാ​ത്രി വൈ​കി​യും​ ശ്ര​മം തു​ട​രു​ക​യാ​ണ്. അ​ത്താ​ണി ​ഐ​ശ്വ​ര്യ ന​ഗ​റി​ൽ പ​ഴ​യ ദേ​ശീ​യ​പാ​ത​യി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​നു മു​ക​ളി​ൽ ക​ണി​ക്കൊ​ന്ന​യു​ടെ കൊ​മ്പ് ഒ​ടി​ഞ്ഞു വീ​ണ് വാ​ഹ​നം ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. കാ​റി​ൽ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നി​ല്ല.

കാ​റ്റി​ലും മ​ഴ​യി​ലും ആ​ലു​വ തു​രു​ത്ത് ഭാ​ഗ​ത്തും നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി. ആ​ലു​വ ബാ​ങ്ക് ക​വ​ല-​പാ​ല​സ് റോ​ഡി​ൽ കാ​ന​റ ബാ​ങ്കി​ന് എ​തി​ർ​വ​ശ​ത്തെ ത​ണ​ൽ മ​രം ക​ട​പു​ഴ​കി. ബ​സ് കാ​ത്ത് നി​ന്നി​രു​ന്ന​വ​ർ സ​മീ​പ കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് മാ​റി​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. ക​രു​മാ​ലൂ​രി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര കാ​റ്റി​ൽ പ​റ​ന്നു​പോ​യി. ആ​ള​പാ​യ​മി​ല്ല. ആ​ലു​വ ന​ഗ​ര​ത്തി​ലെ ശാ​സ്ത ക്ഷേ​ത്ര​ത്തി​ലെ 200 പ​രം വ​ർ​ഷം പ​ഴ​ക്കം വ​രു​ന്ന കൂ​റ്റ​ൻ ആ​ൽ​മ​രം ക​ട​പു​ഴ​കി. ന​ഗ​ര​ത്തി​ൽ നി​ന്ന് ദേ​ശീ​യ പാ​ത​യി​ലേ​ക്കു​ള​ള റോ​ഡി​ൽ മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു.

പ​റ​വൂ​ർ ഏ​ഴി​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ട് വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. പെ​രു​വാ​രം മ​ഹാ​ദേ​വ ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച താ​ൽ​ക്കാ​ലി​ക പ​ന്ത​ലി​ന്റെ ഷീ​റ്റു​ക​ൾ കാ​റ്റ​ത്ത് പ​റ​ന്ന് പോ​യി. മൂ​വാ​റ്റു​പു​ഴ ടൗ​ണി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ര​ങ്ങ​ളി​ൽ ക​ട​പു​ഴ​കി.

വാ​ഴ​പ്പി​ള്ളി, കി​ഴ​ക്കേ​ക്ക​ക്ക​ര, ക​ടാ​തി, ആ​ട്ടാ​യം തു​ട​ങ്ങി നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ കാ​റ്റ് നാ​ശം വി​ത​ച്ചു. ആ​മേ​ഖ​ല​യി​ൽ പൂ​ർ​ണ​മാ​യും വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടു.

Tags:    
News Summary - Summer rains bring relief; widespread damage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.