ആലുവ: തദ്ദേശ തെരഞ്ഞെടുപ്പിൽ ഭിന്നശേഷി സംവരണം നടപ്പാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന മുഹമ്മദ് യാസീൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അൻവർ സാദത്ത് എം.എൽ.എക്കും നിവേദനം നൽകി. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ, മുഖ്യമന്ത്രി, ഗവർണർ, തദ്ദേശ വകുപ്പ് മന്ത്രി, നിയമ മന്ത്രി, സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി തുടങ്ങിയവർക്ക് നിവേദനം നൽകിയിരുന്നു.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭിന്നശേഷി സംവരണം നടപ്പാക്കാൻ കഴിയില്ലെന്നാണ് സർക്കാർ മറുപടി നൽകിയത്. സർക്കാരാണ് നടപടി സ്വീകരിക്കേണ്ടതെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ മറുപടി. കമീഷന്റെ മറുപടിയുടെ അടിസ്ഥാനത്തിൽ പിന്തുണ തേടിയാണ് പ്രതിപക്ഷ നേതാവിനും എം.എൽ.എക്കും നിവേദനം നൽകിയത്. അവർ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും രാഹുൽ ഗാന്ധിക്ക് നിവേദനം നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.