സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജഗിരി സീഷോർ സി എം ഐ സ്കൂൾ വിദ്യാർഥികൾ ചാപ്പ കടപ്പുറത്ത് ദണ്ഡിയാത്ര പുനരാവിഷ്കരിച്ചപ്പോൾ
കൊച്ചി: : രാജഗിരി സീഷോർ സി. എം. ഐ സ്കൂളിൻ്റെ നേതൃത്വത്തിൽ 79-ാം സ്വാതന്ത്ര്യദിനാഘോഷവും ചരിത്രപ്രസിദ്ധമായ ഉപ്പു സത്യഗ്രഹത്തിൻ്റെ പുനരാവിഷ്കാരവും ചാപ്പാക്കടപ്പുറത്ത് നടന്നു.
വൈപ്പിൻ എം.എൽ.എ ഉണ്ണികൃഷ്ണൻ, എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് രസികല പ്രിയരാജ്, സ്കൂൾ ഡയറക്ടർ ഫാ. വർഗീസ് മാണിക്കനാംപറമ്പിൽ സി.എം.ഐ, അസിസ്റ്റൻ്റ് ഡയറക്ടർ റവ.ഫാ. ജയിംസ് ഏറനാട്ട് സി.എം.ഐ, സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി എലിസബത്ത് മാത്യു എന്നിവർ പങ്കെടുത്തു. ദേശസ്നേഹം ഉണർത്തുന്ന കലാപരിപാടികളും ദണ്ഡിമാർച്ചും കുട്ടികൾക്ക് പുത്തനനുഭവമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.