കൊച്ചി: കുവൈത്തിൽനിന്ന് നാടുകടത്തിയതിനെ തുടർന്ന് നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ശേഷം കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത ബംഗളൂരു സ്വദേശി സൂരജ് ലാമയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലും ലഭ്യമാക്കാത്തതിൽ പൊലീസിന് ഹൈകോടതിയുടെ രൂക്ഷ വിമർശനം. പോസ്റ്റ്മോർട്ടം റിപ്പോർട്ടില്ലാതെ അന്വേഷണം എങ്ങനെ മുന്നോട്ടു പോകുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ചോദിച്ചു.
വെള്ളത്തിൽ തലതാഴ്ന്ന നിലയിലാണ് ലാമയുടെ മൃതദേഹം കണ്ടെത്തിയത്. തനിയെ തല താഴ്ത്തിവെച്ച് ഒരാൾ വെള്ളത്തിൽ വീണു മരിക്കുമോയെന്നതടക്കം ഒട്ടേറെ ചോദ്യങ്ങൾ ശേഷിക്കുന്നതിനാൽ പ്രത്യേകാന്വേഷണ സംഘം തുടരണമെന്ന് കോടതി ആവശ്യപ്പെട്ടു.
സൂരജ് ലാമയുടെ മകൻ സാന്‍റൺ ലാമ നൽകിയ ഹേബിയസ് കോർപസ് ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. വന്നിറങ്ങിയതു മുതൽ എല്ലാ ഏജൻസികളുടെയും നടപടിക്രമങ്ങളിൽ തെറ്റ് പറ്റിയതായി ഹരജിക്കാരൻ ആരോപിച്ചു. ഹരജി വീണ്ടും ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.