കൊച്ചി കോർപറേഷൻ
കൊച്ചി: കൊച്ചി കോർപറേഷൻ സ്ഥിരം സമിതികളിലേക്ക് മത്സരമില്ലാതെ അംഗങ്ങളെ തെരഞ്ഞെടുത്തു. യു.ഡി.എഫ് ഭൂരിപക്ഷ ഭരണസമിതിയായതിനാൽ സ്ഥിരം സമിതികളിലും യു.ഡി.എഫ് ആധിപത്യമാണ്. ഓരോ സമിതികളിലേക്കും അംഗസംഖ്യക്ക് തുല്യമായ നാമനിർദേശങ്ങൾ മാത്രമാണുണ്ടായിരുന്നത്. ഇതാണ് മത്സരമൊഴിവാകാൻ കാരണം. വനിത സംവരണത്തിലും ഇതുതന്നെയായിരുന്നു സ്ഥിതി. മേയർ ഓരോ സമിതിയിലെയും എക്സ് ഓഫിഷ്യോ അംഗമായതിനാൽ മേയർ ഒഴികെയുള്ള കൗൺസിലർമാരെല്ലാം വിവിധ കമ്മിറ്റികളിലിടം പിടിച്ചു. ഡെപ്യൂട്ടി മേയർ ധനകാര്യ കമ്മിറ്റിയുടെ ചെയർമാനായും വരും.
ധനകാര്യം-ഏഴ്, ക്ഷേമകാര്യം, ആരോഗ്യം, മരാമത്ത്,നികുതി അപ്പീൽ-ആറ്, വികസനം,നഗരാസൂത്രണം, വിദ്യാഭ്യാസം-അഞ്ച് എന്നിങ്ങനെയാണ് യു.ഡി.എഫ് സ്ഥിരം സമിതി അംഗങ്ങളുടെ എണ്ണം. യു.ഡി.എഫ് വിമതനായ ബാസ്റ്റിൻ ബാബുവും വികസനത്തിലുണ്ട്. നഗാരാസൂത്രണത്തിൽ നാലും ധനകാര്യം, വികസന, ക്ഷേമ, ആരോഗ്യ, മരാമത്ത് സമിതികളിൽ മൂന്ന് വീതവും അംഗങ്ങളാണ് എൽ.ഡി.എഫിനുള്ളത്. വിദ്യാഭ്യാസ സമിതിയിൽ രണ്ടും നികുതി അപ്പീൽ കാര്യത്തിൽ ഒരംഗവും മുന്നണിക്കുണ്ട്. നികുതി അപ്പീൽ, വിദ്യാഭ്യാസം എന്നിവയിൽ രണ്ടു വീതവും വികസനം, ക്ഷേമകാര്യം എന്നിവയിൽ ഓരോന്നുമാണ് ബി.ജെ.പി പ്രാതിനിധ്യം.
ധനകാര്യം: ദീപക് ജോയ്, ഷൈനി മാത്യു, സാബു കോറോത്ത്, കെ.വി.പി കൃഷ്‌ണകുമാർ, വിജയകുമാർ, എം.ജി. അരിസ്‌റ്റോട്ടിൽ, ഫൗസിയ മുഹമ്മദ്(യു.ഡി.എഫ്), ജഗദംബിക, കെ.ജെ. പ്രകാശൻ, എസ്. ശശികല(എൽ.ഡി.എഫ്) വികസനം: ഷാകൃത, ജോസഫ് സുമിത്ത്, ലസിത പീറ്റർ,അബ്ദുൾ ലത്തീഫ്, വി.പി. ചന്ദ്രൻ(യു.ഡി.എഫ്), ബാസ്‌റ്റിൻ ബാബു(യു.ഡി.എഫ് വിമതൻ),എലിസബത്ത്, അശ്വതി ജോഷി, ബ്രിജിത്ത് ആഷ്‌വിൻ(എൽ.ഡി.എഫ്‍), പ്രിയ പ്രശാന്ത്(ബി.ജെ.പി). ക്ഷേമം: ഗേളി റോബർട്ട്, സിനി ആനന്ദ്, ബിന്ദു വിജു, കെ.എസ്. അഭിഷേക്, ആൽബർട്ട് അമ്പലത്തിങ്കൽ, ആന്റണി പൈനുതറ(യു.ഡി.എഫ്), സുജാത സാബു, എൻ.പി. ശാന്തിനി, എൻ.എക്‌സ്. ലിഖിത(എൽ.ഡി.എഫ്), സുധ ദിലീപ്‌കുമാർ(ബി.ജെ.പി).
ആരോഗ്യം:സീന ഗോകുലൻ, രഹീന, ജീസൻ ജോർജ്, ഹെൻട്രി ഓസ്‌റ്റിൻ, എം.എക്‌സ്. സെബാസ്‌റ്റ്യൻ, ദീപ്‌തി മേരി വർഗീസ്(യു.ഡി.എഫ്), വി.എ. ശ്രീജിത്ത്, ബീന മഹേഷ്, ഹേമ (എൽ.ഡി.എഫ്) മരാമത്ത്: ഗീത പ്രഭാകരൻ, സേവ്യർ പി. ആന്റണി, വി.ആർ. സുധീർ, അഗസ്‌റ്റിൻ സെബാസ്‌റ്റ്യൻ, കെ.എക്‌സ്. ഫ്രാൻസിസ്, ടി.കെ. അഷ്‌റഫ്(യു.ഡി.എഫ്)യേശുദാസ്, ലവിത നെൽസൺ, കെ.ജെ. ബെയ്‌സിൽ(എൽ.ഡി.എഫ്) നഗരാസൂത്രണം: പി.എം. നസീമ, അനു കെ. തങ്കച്ചൻ, പി.ഡി. നിഷ, സിബി ജോൺ, കവിത ഹരികുമാർ(യു.ഡി.എഫ്). ജോസഫ് ഫെർണാണ്ടസ്, നിഷ ജോസഫ്, മഞ്‌ജുള അനിൽകുമാർ, സി.ആർ. ബിജു(എൽ.ഡി.എഫ്)
നികുതി അപ്പീൽ: റിയ ലോറൻസ്, ഷീജ നവാസ്, മോളി ചാർളി, പി.ഡി. മാർട്ടിൻ, കെ.എ. മനാഫ്, ലിസി സുമി(യു.ഡി.എഫ്), റാഷിദ ഹുസൈൻ(എൽ.ഡി.എഫ്), അശ്വതി ഗിരീഷ്, പ്രവിത വിജയകുമാർ,(ബി.ജെ.പി) വിദ്യാഭ്യാസം: ജിസ്‌മി ജെറാൾഡ്, നിർമല, ദിവ്യ രാജേഷ്, നിമ്മി മറിയം, ഷിബി സോമൻ(യു.ഡി.എഫ്), സുഹാന സുബൈർ, ബീന ദിവാകരൻ(എൽ.ഡി.എഫ്) ടി. പത്മകുമാരി, ജലജ എസ്. ആചാര്യ(ബി.ജെ.പി),
13ന് ജില്ല വരണാധികാരിയായ കലക്ടറുടെ നേതൃത്വത്തിൽ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും. രാവിലെ 10.30ന് കൗൺസിൽ ഹാളിലാണ് തെരഞ്ഞെടുപ്പ്. മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങൾ പങ്കിട്ടതുപോലെ അധ്യക്ഷസ്ഥാനവും വീതംവക്കാനാണ് കോൺഗ്രസ് തീരുമാനം. പൊതുമരാമത്ത് ഒഴികെയുള്ള സമിതികളിലാണ് വീതംവെപ്പ്. രണ്ടരവർഷം വീതമാണിത്. പൊതുമരാമത്ത് അധ്യക്ഷ പദവി മുസ്ലിംലീഗിനാണ്. ലീഗിലെ ടി.കെ. അഷ്‌റഫ് അധ്യക്ഷനാകും
കൊച്ചി: മേയറാകുമെന്ന് പാർട്ടി നേതാക്കളും പ്രവർത്തകരുമുൾപ്പെടെ കണക്കുകൂട്ടിയിരുന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്‌തി മേരി വർഗീസ് കൊച്ചി കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി അംഗം. ഒമ്പതംഗങ്ങളുള്ള ആരോഗ്യ കമ്മിറ്റി അംഗമാണ് ദീപ്‌തി. മേയർ പദവി നൽകാത്തതിനാൽ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനമോ, മെട്രോപൊളിറ്റൻ സമിതി അധ്യക്ഷ പദവിയോ ദീപ്തിക്ക് നൽകും. മേയറാകാൻ ലക്ഷ്യമിട്ടാണ് ദീപ്‌തി തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
വിവിധ ഘടകങ്ങളും അനുകൂലമായിരുന്നു. എന്നാൽ പിന്നീട് ദീപ്തിയെ വെട്ടി രണ്ടു പേർക്കായി മേയർ പദവി വീതം വെക്കുകയായിരുന്നു. രണ്ടരവർഷം വി.കെ. മിനിമോളിനെയും ശേഷിക്കുന്ന കാലയളവിൽ ഷൈനി മാത്യുവിനെയും മേയറായാണ് കോൺഗ്രസ് തീരുമാനിച്ചത്. നടപടിയിൽ പ്രതിഷേധിച്ച്, മാനദണ്ഡങ്ങൾ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി ദീപ്തി കെ.പി.സി.സിക്ക് പരാതിയും നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.