‘കേരള അർബൻ കോൺക്ലേവ് 2025’ കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് കണ്വെന്ഷന് സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി. രാജീവ്, ഹിമാചൽപ്രദേശ് പൊതുമരാമത്ത് മന്ത്രി വിക്രമാദിത്യ സിങ്, ശ്രീലങ്കൻ നഗരാസൂത്രണ മന്ത്രി അനുര കാരുണ തിലകെ, ദക്ഷിണാഫ്രിക്കയിലെ പൊതുമേഖല-അടിസ്ഥാന സൗകര്യ വികസന വിഭാഗം എക്സിക്യൂട്ടിവ് കൗൺസിൽ അംഗം ലൂക്കാസ് മാർതിനസ് മേയർ, കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടർ, മന്ത്രി എം.ബി. രാജേഷ് തുടങ്ങിയവർ സമീപം
കൊച്ചി: തദ്ദേശ സ്വയംഭരണ വകുപ്പ് കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് കണ്വെന്ഷന് സെന്ററില്‍ സംഘടിപ്പിച്ച കേരള അർബൻ കോൺക്ലേവിന്റെ ആദ്യ ദിനത്തിൽ ചർച്ചയായത് നഗരനയത്തിൽ കേരളത്തിന്റെ സാധ്യതകളും വെല്ലുവിളികളും.
കോൺക്ലേവ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇതുമായി ബന്ധപ്പെട്ട ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചു. നഗരവത്കരണത്തിന്റെ വിവിധ മാനങ്ങളെക്കുറിച്ച് പഠിക്കാനും നിർദേശങ്ങൾ നൽകാനും വിദഗ്ധരെ ഉൾപ്പെടുത്തി സർക്കാർ കമീഷനെ നിയമിച്ചിരുന്നു. കമീഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. നഗരനയം രൂപവത്കരിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊതു തൊഴിൽ സംസ്കാരത്തിന്റെ ഭാഗമായി വർക്ക് ഫ്രം ഹോം, വർക്ക് എവെ ഫ്രം വർക്ക് തുടങ്ങിയ തൊഴിൽ സംസ്കാരങ്ങൾക്ക് ചേരുന്ന വിധത്തിൽ നഗരവികസനം സാധ്യമാകണം. നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ ഗതാഗത സംവിധാനങ്ങളും ഊർജവിതരണ സംവിധാനങ്ങളും വിപുലമാകുകയാണ്. ഇതും ചർച്ചയാകണം. നഗരങ്ങളെ എങ്ങനെ പൂർണമായി ഭിന്നശേഷി സൗഹൃദമാക്കാം എന്നതിനെ കൂറിച്ച് പഠനങ്ങൾ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു. ശ്രീലങ്ക നഗരവികസന മന്ത്രി അനുര കരുണതിലക, ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള അടിസ്ഥാന സൗകര്യ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം മാര്ട്ടിന് മെയര്‍, ഹിമാചൽ പ്രദേശ് നഗര വികസന മന്ത്രി വിക്രമാദിത്യ സിങ്, മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി. രാജീവ്, കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, കേരള അർബൻ പോളിസി കമീഷൻ ചെയർമാൻ പ്രൊഫ. എം. സതീഷ് കുമാർ, എം.എൽ.എമാരായ കെ.എൻ. ഉണ്ണികൃഷ്ണൻ, കെ.ജെ. മാക്സി, ടി.ജെ. വിനോദ്, കെ. ബാബു, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ്, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ഡോ. അദീല അബ്ദുല്ല, ജി.സി.ഡി.എ. ചെയർമാൻ കെ ചന്ദ്രൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.