ഹൈ​ബി ഈ​ഡ​ൻ

എ​ഫ്.​സി.​ആ​ർ.​എ ഭേ​ദ​ഗ​തി; ജ​നാ​ധി​പ​ത്യ​ത്തി​ലെ ക​റു​ത്ത അ​ധ്യാ​യം -ഹൈ​ബി ഈ​ഡ​ൻ

കൊ​ച്ചി: കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന എ​ഫ്.​സി.​ആ​ർ.​എ നി​യ​മ ഭേ​ദ​ഗ​തി തി​ക​ച്ചും ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ​വും ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ലെ ക​റു​ത്ത അ​ധ്യാ​യ​ങ്ങ​ളി​ൽ ഒ​ന്നു​മാ​ണെ​ന്ന്​ ഹൈ​ബി ഈ​ഡ​ൻ എം.​പി. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ ആ​സ്തി​ക​ൾ പി​ടി​ച്ചെ​ടു​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ് ഈ ​നി​യ​മ ഭേ​ദ​ഗ​തി. രാ​ജ്യ​ത്തി​ന്റെ വി​ക​സ​ന മേ​ഖ​ല​യി​ൽ ഒ​ട്ട​ന​വ​ധി സം​ഭാ​വ​ന​ക​ൾ ചെ​യ്ത ന്യൂ​ന​പ​ക്ഷ സ്ഥാ​പ​ന​ങ്ങ​ളെ ഈ ​നി​യ​മ ഭേ​ദ​ഗ​തി ഇ​ല്ലാ​താ​ക്കും. ഇ​ത് കേ​വ​ലം ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ പ്ര​ശ്‌​ന​മ​ല്ല. മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണ്. വി​യോ​ജി​പ്പി​ന്റെ സ്വ​ര​ങ്ങ​ളെ തു​ട​ച്ചു​നീ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​കു​ന്ന​ത്. നി​യ​മ ഭേ​ദ​ഗ​തി നീ​ക്ക​ത്തി​ൽ​നി​ന്ന് സ​ർ​ക്കാ​ർ പി​ന്മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​ക്കും ക​ത്ത് ന​ൽ​കി​യ​താ​യും ഹൈ​ബി പ​റ​ഞ്ഞു.

ബി​ൽ പാ​വ​ങ്ങ​ള്‍ക്കെ​തി​രെ​യു​ള്ള മാ​ര​കാ​യു​ധം -അ​തി​രൂ​പ​ത സം​ര​ക്ഷ​ണ സ​മി​തി

കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ കൊ​ണ്ടു​വ​ന്ന വി​ദേ​ശ ഫ​ണ്ട് സ്വീ​ക​രി​ക്ക​ൽ നി​യ​ന്ത്ര​ണ ബി​ൽ ഇ​ന്ത്യ​യി​ലെ പാ​വ​പ്പെ​ട്ട​വ​രു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ ഇ​ല്ലാ​യ്മ ചെ​യ്യാ​നു​ള്ള നീ​ക്ക​മാ​ണെ​ന്ന് അ​തി​രൂ​പ​ത സം​ര​ക്ഷ​ണ സ​മി​തി യോ​ഗം വി​ല​യി​രു​ത്തി. ബി.​ജെ.​പി സ​ര്‍ക്കാ​ര്‍, ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള സം​ഘ​ട​ന​ക​ളെ ല​ക്ഷ്യം​വെ​ച്ച് ക​രു​നീ​ക്കം ന​ട​ത്തു​ക​യാ​ണ്. ഇ​ത് ഹി​ന്ദു​ത്വ അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​ണെ​ന്ന​തി​ൽ ത​ര്‍ക്ക​മി​ല്ല. ബി.​ജെ.​പി ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ പി​ന്തു​ണ കേ​ര​ള​ത്തി​ൽ പ്ര​തീ​ക്ഷി​ക്കു​ക​യും വ​ള​രെ മു​ൻ​കൂ​ട്ടി മു​സ്​​ലിം വി​രോ​ധം ആ​ളി​ക്ക​ത്തി​ച്ച് പ​ല മെ​ത്രാ​ന്മാ​രെ​യും ചാ​ക്കി​ട്ട് പി​ടി​ക്കു​ക​യും ചെ​യ്യു​ന്ന​തോ​ടൊ​പ്പ​മാ​ണ് സ​ഭ​ക​ളു​ടെ ന​ടു​വൊ​ടി​ക്കു​ന്ന ബി​ൽ കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന​ത്. ഇ​ത് ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥി​തി​ക്കും മ​തേ​ത​ര​ത്വ​ത്തി​നും മ​നു​ഷ്യ​ത്വ​ത്തി​നും എ​തി​രാ​ണെ​ന്ന് അ​തി​രൂ​പ​ത സം​ര​ക്ഷ​ണ സ​മി​തി ക​ണ്‍വീ​ന​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ത​ളി​യ​ന്‍ പ്ര​സ്താ​വി​ച്ചു.

Tags:    
News Summary - FCRA bill A dark chapter in democracy - Hibi Eden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.