അനധികൃതമായി പ്രവർത്തിക്കുന്ന ലേബർ ക്യാമ്പിൽനിന്നുള്ള സെപ്റ്റേജ് മാലിന്യം മൂലം പൊറുതിമുട്ടിയ വീട്ടമ്മ തൃക്കാക്കര 

നഗരസഭ കവാടത്തിനുമുന്നിൽ നടത്തിയ കിടപ്പുസമരം

മാലിന്യത്തിൽ പൊറുതിമുട്ടി നഗരസഭ കവാടത്തിൽ പായവിരിച്ച് വീട്ടമ്മയുടെ സമരം

കാ​ക്ക​നാ​ട്: അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ലേ​ബ​ർ ക്യാ​മ്പി​ൽ​നി​ന്നു​ള്ള സെ​പ്റ്റേ​ജ് മാ​ലി​ന്യം​മൂ​ലം പൊ​റു​തി​മു​ട്ടി​യ വീ​ട്ട​മ്മ തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ ക​വാ​ട​ത്തി​നു​മു​ന്നി​ൽ പാ​യ വി​രി​ച്ച് കി​ട​പ്പു​സ​മ​രം ന​ട​ത്തി.

കു​ന്ന​ത്തു​ചി​റ ഡി​വി​ഷ​നി​ൽ അ​ടു​ക്ക​ത്ത് ലൈ​നി​ൽ അ​മ്പ​തി​ലേ​റെ അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​മാ​യി താ​മ​സി​ക്കു​ന്ന ക്യാ​മ്പി​ലെ ടോ​യ്ലെ​റ്റ് പൊ​ട്ടി​യൊ​ഴു​കി ന​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ഇ​രു​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ തീ​രാ ദു​രി​ത​ത്തി​ലാ​യി​ട്ടും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി അ​ടു​ക്ക​ത്ത് വീ​ട്ടി​ൽ രാ​ജ​മ്മ​യാ​ണ് ന​ഗ​ര​സ​ഭ ക​വാ​ട​ത്തി​നു മു​ന്നി​ൽ കി​ട​പ്പു​സ​മ​ര​ത്തി​നെ​ത്തി​യ​ത്.

കെ​ട്ടി​ട​നി​ർ​മാ​ണ​ച​ട്ടം പാ​ലി​ക്കാ​തെ ചു​റ്റു​മ​തി​ൽ ഉ​ൾ​പ്പ​ടെ പു​റം​ഭി​ത്തി​യാ​ക്കി ഉ​റ​പ്പി​ല്ലാ​തെ മു​റി​ക​ൾ തി​രി​ച്ച് വാ​ട​ക​ക്കു ന​ൽ​കി​യ സ്വ​കാ​ര്യ​വ്യ​ക്തി സ​മീ​പ​വാ​സി​ക​ളെ വെ​ല്ലു​വി​ളി​ക്കു​ന്ന​തി​നെ​തി​രെ രാ​ജ​മ്മ ബാ​ബു തൃ​ക്കാ​ക്ക​ര പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. റെ​സി​ഡ​ൻ​ഷ്യ​ൽ പെ​ർ​മി​റ്റ് എ​ടു​ത്ത് കൊ​മേ​ഴ്സ്യ​ൽ ബി​ൽ​ഡി​ങ്ങു​ക​ൾ നി​ർ​മി​ച്ച് വാ​ട​ക​ക്കു​കൊ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം പെ​രു​കി​യി​ട്ടും ന​ഗ​ര​സ​ഭ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് അ​ടു​ക്ക​ത്ത് നി​വാ​സി​ക​ൾ പ​റ​യു​ന്നു.

ഇ​വി​ടെ നി​ർ​മി​ച്ച കെ​ട്ടി​ട ന​മ്പ​റി​ല്ലാ​ത്ത മു​റി​ക​ൾ​ക്ക് വൈ​ദ്യു​തി ക​ണ​ക്ഷ​ൻ കൊ​ടു​ത്ത​തി​നെ​തി​രെ നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടി​ട്ടും വൈ​ദ്യു​തി ബോ​ർ​ഡി​ൽ​നി​ന്ന്​ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ലെ​ന്നും രാ​ജ​മ്മ ബാ​ബു പ​റ​ഞ്ഞു.

വീ​ഴ്ച​വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ന് മെ​മ്മോ ന​ൽ​കി

കാ​ക്ക​നാ​ട്: ഏ​ഴു​മാ​സം മു​മ്പ്​ രേ​ഖാ​മൂ​ലം പ​രാ​തി​ന​ൽ​കി​യി​ട്ടും തു​തി​യൂ​ർ അ​ടു​ക്ക​ത്ത് ലൈ​നി​ലെ അ​ന​ധി​കൃ​ത ലേ​ബ​ർ ക്യാ​മ്പ് പൊ​ളി​ച്ചു​നീ​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​ലം​ഭാ​വം കാ​ട്ടി​യ എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗം ഓ​വ​ർ​സി​യ​ർ​ക്ക് കാ​ര​ണം​കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യ​താ​യി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ റാ​ഷി​ദ് ഉ​ള്ളം​പി​ള്ളി പ​റ​ഞ്ഞു.

വി​ഷു​വി​നു മു​മ്പ് പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി വൈ​കി​പ്പി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ൻ കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ വീ​ഴ്ച​വ​രു​ത്തി​യെ​ന്ന് സോ​ധ്യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നോ​ട്ടീ​സ്​ ന​ൽ​കി​യ​തെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ അ​ന​ധി​കൃ​ത​വും വൃ​ത്തി​ഹീ​ന​വു​മാ​യ മു​ഴു​വ​ൻ നി​ർ​മി​തി​ക​ളും പൊ​ളി​ച്ചു​നീ​ക്കും. റെ​സി​ഡ​ൻ​ഷ്യ​ൽ പെ​ർ​മി​റ്റു​ക​ൾ കൊ​മേ​ഴ്സ്യ​ൽ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ന്നു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ പ്ര​ത്യേ​ക സ്ക്വാ​ഡ് രൂ​പ​വ​ത്​​ക​രി​ക്കു​മെ​ന്നും റാ​ഷി​ദ് പ​റ​ഞ്ഞു.

Tags:    
News Summary - Housewife protests by spreading mats at municipality gate due to garbage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.