എച്ച്.എം.ടി റോഡരികിലെ നടപ്പാതയിൽ സ്ലാബ് തകർന്നനിലയിൽ


എച്ച്എംടി റോഡിൽ നടപ്പാതയിലെ യാത്ര ദുഷ്കരം

കളമശ്ശേരി: അനധികൃത പാർക്കിങ്ങും തകർന്ന സ്ലാബുകളും മൂലം എച്ച്.എം.ടി ജങ്ഷൻ റോഡിലെ നടപ്പാതയിലൂടെയുള്ള യാത്ര ദുഷ്കരം. ജങ്ഷൻ മുതൽ സീ പോർട്ട് റോഡ് വരെ നടപ്പാതയിലാണ് പ്രതിബന്ധങ്ങൾ ഏറെ. ചെറുതും വലുതുമായ വാഹനങ്ങൾ പലതും നടപ്പതയിലാണ് പാർക്ക് ചെയ്യുന്നത് . ഇതുമൂലം നടപ്പാതയിലെ സ്ലാബുകൾ അപകടകരമാംവിധം തകർന്ന നിലയിലാണ്. ചിലയിടത്ത് സ്ലാബുകൾ ഒടിഞ്ഞ നിലയിലാണ്. പലകുറി അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയില്ല.

മന്ത്രി വി.ഇ അബ്ദുൽ ഗഫൂറിന്റെ എം.എൽ.എ ഓഫിസ് പ്രവർത്തിക്കുന്നതിന് സമീപം റോഡരികിലെ അവസ്ഥയും സമാനമാണ്. നിരത്തും നടപ്പാതയും കൈയടക്കിയാണ് വാഹന പാർക്കിങ്.

Tags:    
News Summary - HMT-Seaport Road Footpath Rendered Unusable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.