എ​ച്ച്.എം.​ടി. കോ​ള​നി​യി​ൽ സ്വ​കാ​ര്യ ഫ​ർ​ണി​ഷി​ങ് ഷോ​റൂം ഗോ​ഡൗ​ണി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ തീ​പി​ടി​ത്തം

കളമശ്ശേരിയിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്​ടം

കൊച്ചി: ഫർണിഷിങ് ഷോറൂം ഗോഡൗണിൽ ഉണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം.എച്ച്. കളമശ്ശേരി എച്ച്.എം.ടി. കോളനി ഗവ: എൽ.പി.സ്കൂളിന് സമീപം രണ്ട് നില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പെരിന്തൽമണ്ണ സ്വദേശിയുടെ ഉടമസ്ഥയിലുള്ള ഹോം ഡിസൈൻ ഫർണിഷ് ഷോറൂം ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. ഗോഡൗൺ പൂർണമായും കത്തി നശിച്ചു.

ജീവനക്കാർ ആരും ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നാല് യൂനിറ്റ് അഗ്നിരക്ഷാസേനയെത്തി ഒരു മണിക്കൂർ കൊണ്ട് തീ നിയന്ത്രണ വിധേയമാക്കി. രണ്ട്കെട്ടിടങ്ങളിലായാണ് ഷോറൂം വർക്ക്ഷോപ്പും ഗോഡൗണും പ്രവർത്തിക്കുന്നത്. ഷോറൂമിന് പിന്നിലെ കെട്ടിടത്തിൽ തീ ഉയർന്നപാടെ ഓടിക്കൂടിയ പ്രദേശവാസികൾ ഷോറൂമിൽ വെച്ചിരുന്ന സോഫ, സെറ്റി തുടങ്ങിയവ പുറത്തേക്ക് മാറ്റി.

കെ.എസ്.ഇ.ബി ജീവനക്കാരെത്തി വൈദ്യുതിബന്ധം വേർപെടുത്തി. തുടർന്ന് തീ അണക്കാനുള്ള പ്രയത്നം നടത്തി. ജനവാസ കേന്ദ്രമായതിനാൽ സമീപവീടുകളിൽ നിന്നും കുടുംബങ്ങളെ അകറ്റി നിർത്തി. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. തീ പൂർണമായും അണക്കാനുള്ള ശ്രമം രാത്രി വൈകിയും തുടരുകയാണ്.

Tags:    
News Summary - Major fire in Kalamassery; Losses in lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.