വൈപ്പിനിൽ കളിക്കളമില്ല; കുട്ടികൾ കിലോമീറ്ററുകൾ താണ്ടി എറണാകുളത്തേക്ക്

വൈ​പ്പി​ൻ: വൈ​പ്പി​ൻ ഉ​പ​ജി​ല്ല കാ​യി​ക​മേ​ള മ​ഹാ​രാ​ജാ​സ് കോ​ളേ​ജ് ഗ്രൗ​ണ്ടി​ൽ പു​രോ​ഗ​മി​ക്കു​മ്പോ​ൾ, മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ സ്വ​ന്തം നാ​ട്ടി​ൽ ക​ളി​ക്ക​ള​മി​ല്ലാ​തെ കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി എ​റ​ണാ​കു​ള​ത്തേ​ക്ക് എ​ത്തേ​ണ്ട ദു​ര​വ​സ്ഥ​യി​ലാ​ണ് വൈ​പ്പി​നി​ലെ കു​ട്ടി​ക​ൾ. ൈ​പ്പി​ൻ​ക​ര​യി​ൽ മി​ക​ച്ചൊ​രു ക​ളി​ക്ക​ളം ഇ​ല്ലാ​ത്ത​ത് കു​ട്ടി​ക​ളു​ടെ കാ​യി​ക പു​രോ​ഗ​തി​ക്ക് വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​തെ​ന്ന് കാ​യി​ക പ്രേ​മി​ക​ളും ര​ക്ഷി​താ​ക്ക​ളും ആ​രോ​പി​ക്കു​ന്നു.

യു​വ​ത​ല​മു​റ​യെ ല​ഹ​രി​യി​ൽ നി​ന്ന് സം​ര​ക്ഷി​ക്കാ​ൻ കാ​യി​ക​മേ​ഖ​ല​യി​ലേ​ക്ക് അ​വ​രെ തി​രി​ച്ചു​വി​ടേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ നി​ന്നും നി​ര​വ​ധി കു​ട്ടി​ക​ൾ കാ​യി​ക​രം​ഗ​ത്തേ​ക്ക് വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​വ​സ​ര​ങ്ങ​ളു​ടെ കു​റ​വ് വ​ലി​യ തി​രി​ച്ച​ടി​യാ​ണ്. വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ട ദ്വീ​പാ​യി​ട്ടും ഭൂ​രി​പ​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും നീ​ന്ത​ൽ പ​രി​ശീ​ല​നം ല​ഭ്യ​മ​ല്ലാ​ത്ത​തും വ​ലി​യ പോ​രാ​യ്മ​യാ​ണ്. ഒ​ട്ടേ​റെ മു​ങ്ങി​മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​കു​ന്നി​ല്ല.

പാ​യ്‌​വ​ഞ്ചി തു​ഴ​ച്ചി​ൽ (സ്കി​ഫ്) മ​ത്സ​ര​ത്തി​ൽ പ​ള്ളി​പ്പു​റം സ്വ​ദേ​ശി അ​ട​ക്കം മ​ല​യാ​ളി താ​ര​ങ്ങ​ൾ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ വെ​ള്ളി മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യ​ത് വൈ​പ്പി​ൻ​ക​ര​യു​ടെ കാ​യി​ക സാ​ധ്യ​ത​ക​ൾ​ക്ക് മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണ്. അ​ർ​ഹ​മാ​യ പ​രി​ശീ​ല​ന​വും പി​ന്തു​ണ​യും ന​ൽ​കി​യാ​ൽ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള താ​ര​ങ്ങ​ളെ വാ​ർ​ത്തെ​ടു​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന​തി​ന് ഈ ​നേ​ട്ട​ങ്ങ​ൾ തെ​ളി​വാ​ണ്.

എ​ട​വ​ന​ക്കാ​ട് ഇ​ല്ല​ത്തു​പ​ടി സം​ഘം ഗ്രൗ​ണ്ട്, ഞാ​റ​ക്ക​ൽ ജ​യ്ഹി​ന്ദ് മൈ​താ​നം, കൊ​ച്ച​മ്പ​ലം ഗ്രൗ​ണ്ട്, മാ​ലി​പ്പു​റം മൈ​താ​നം എ​ന്നി​വ​യെ​ല്ലാം ഒ​രു​കാ​ല​ത്ത് കാ​യി​ക​താ​ര​ങ്ങ​ളെ കൊ​ണ്ട് നി​റ​ഞ്ഞ സ​ജീ​വ​മാ​യ ക​ളി​യി​ട​ങ്ങ​ളാ​യി​രു​ന്നു. എ​ന്നാ​ൽ, പ​ല​യി​ട​ത്തും അ​ശാ​സ്ത്രീ​യ കെ​ട്ടി​ട നി​ർ​മാ​ണ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി​യ​ത് വി​ഘാ​ത​മാ​യി. സ്വ​കാ​ര്യ ട​ർ​ഫു​ക​ൾ സാ​ധാ​ര​ണ​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​വ താ​ങ്ങാ​നാ​കി​ല്ല. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ മു​ൻ​കൈ​യെ​ടു​ത്ത് വി​ദ്യാ​ല​യ​ങ്ങ​ളെ​യും കാ​യി​ക പ്ര​തി​ഭ​ക​ളെ​യും വി​ളി​ച്ചു​ചേ​ർ​ത്ത് ച​ർ​ച്ച​ക​ൾ ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്തു​ക​ൾ താ​ൽ​പ്പ​ര്യ​മെ​ടു​ത്ത് പൊ​തു​സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്തി ക​ളി​സ്ഥ​ല​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും, വാ​ർ​ഡ് ത​ല​ത്തി​ൽ കൊ​ച്ചു ക​ളി​സ്ഥ​ല​ങ്ങ​ളും നീ​ന്ത​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളും നി​ർ​മി​ക്കു​ക​യും വേ​ണം.

Tags:    
News Summary - Vypin Children Travel Miles for Playground

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.