പി.എം. ഷെമീർ, റിജോയ് റെക്സിൻ ഫ്രാൻസിസ്
കൊച്ചി: നഗരത്തിൽ പൊലീസ് നടത്തിയ രാസലഹരി വേട്ടയിൽ രണ്ടു പേർ പിടിയിൽ. ചേരാനല്ലൂരിൽ നിന്ന് 11.68 ഗ്രാം എം.ഡി.എം.എയുമായി പള്ളുരുത്തി ചിറക്കൽ പാലത്തിന് സമീപം അഷ്ന മൻസിലിൽ പി.എം. ഷെമീറിനെ (50) ആണ് കൊച്ചി സിറ്റി പൊലീസ് പിടികൂടിയത്. ചേരാനല്ലൂർ വൈപടി ഭാഗത്തെ അപ്പാർട്ട്മെന്‍റിൽ നടത്തിയ പരിശോധനയിലാണ് വിൽപനക്കായി സൂക്ഷിച്ച രാസലഹരി കണ്ടെടുത്തത്.
കൊച്ചി സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്‍റ് കമീഷണർ ടി.ഡി. സുനിൽ കുമാറിന്‍റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് സംഘമാണ് പരിശോധന നടത്തിയത്.
പിടിയിലായ ഷെമീർ തോപ്പുംപടി, തൃക്കാക്കര, മരട് എന്നീ പൊലീസ് സ്റ്റേഷനുകളിലെയും എറണാകുളം എക്സൈസ് റേഞ്ചിലെയും മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ദിവസം തൃക്കാക്കരയിൽ നിന്ന് കൊച്ചി സിറ്റി പൊലീസ് പിടികൂടിയ ലഹരി ശൃംഖലയിലെ മുഖ്യകണ്ണി കെവിൻ ബി. മാത്യു ആണ് ഷെമീറിന് എം.ഡി.എം.എ കൈമാറിയത്. അതിനിടെ, വൈറ്റില ഭാഗത്ത് മരട് പൊലീസ് നടത്തിയ പരിശോധനയിൽ 4.04 ഗ്രാം എം.ഡി.എം.എയുമായി തോമസ് പുരം കൊല്ലംപറമ്പിൽ വീട്ടിൽ റിജോയ് റെക്സിൻ ഫ്രാൻസിസ് (22) പിടിയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.