അരൂരിലുണ്ടായ അപകടത്തിൽ തകർന്ന കാർ
Posted On
date_range Updated On
date_range അമിത വേഗത്തിലെത്തിയ കാറിടിച്ച് വഴിയാത്രികന് ഗുരുതര പരിക്ക്
അരൂർ: ദേശീയ പാതയിൽ അരൂർ പള്ളിക്ക് മുന്നിൽ അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് വഴിയാത്രികന് ഗുരുതര പരിക്ക്. കാറിൽ ഉണ്ടായിരുന്ന നാലു യുവാക്കൾ കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. റോഡ് വക്കിൽ നിർത്തിയിട്ട മൂന്നു ഓട്ടോയിലും ഒരു കാറിലും വൈദ്യുതി തൂണിലും ഇടിച്ചാണ് കാർ നിന്നത്. ഞായറാഴ്ച രാത്രി 12ഓടെയാണ് അപകടം. ആലപ്പുഴയിൽനിന്ന് എറണാകുളം ഭാഗത്തേക്ക് അമിത വേഗതയിൽ വന്ന കാറാണ് നിയന്ത്രണംവിട്ടത്.
വഴി യാത്രക്കാരനെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.