175 തീരദേശ പഞ്ചായത്തുകൾ സി.ആർ.ഇസഡ് മൂന്നിൽനിന്ന് രണ്ടിലേക്ക്

കൊച്ചി: തീരദേശ പരിപാലന മേഖല (സി.ആർ.ഇസഡ്) അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സി.ആർ.ഇസഡ് മൂന്നിൽ ഉൾപ്പെടുന്ന 175 ഗ്രാമപഞ്ചായത്തുകളെ സി.ആർ.ഇസഡ് രണ്ടിലേക്ക് മാറ്റാനുള്ള ഉത്തരവിറങ്ങി. കേരള പഞ്ചായത്ത് റൂൾസ് 2019 പ്രകാരം സി.ആർ.ഇസഡ് മൂന്നിൽ ഉൾപ്പെടുന്ന, ജനസാന്ദ്രത കൂടിയ തീരദേശ പഞ്ചായത്തുകളെയാണ് പുതിയ മേഖല‍യിലേക്ക് മാറ്റുന്നത്.

എന്നാൽ, കേന്ദ്ര സർക്കാറിന്‍റെ അംഗീകാരം ലഭിച്ചാൽ മാത്രമേ പുതിയ ഉത്തരവ് നടപ്പാക്കാനാകൂ. ഇതോടെ നിർമാണ പ്രവർത്തനങ്ങളിലും ഇളവുണ്ടാകും. സി.ആർ.ഇസഡ് വിജ്ഞാപനത്തിന്‍റെ അടിസ്ഥാനത്തിൽ തയാറാക്കിയ പ്രീ ഡ്രാഫ്റ്റ് തീരദേശ പരിപാലന പ്ലാൻ പരിശോധിച്ച് അപാകതകൾ പരിഹരിക്കാൻ സർക്കാറിനെ സഹായിക്കുന്നതിന് വിദഗ്ധ സമിതി രൂപവത്കരിച്ചിരുന്നു. സമിതി റിപ്പോർട്ടിലെ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന പരിസ്ഥിതി വകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. നഗരമേഖലയായി പരിഗണിക്കാൻ കൂടുതൽ പഞ്ചായത്തുകൾ യോഗ്യമാണെങ്കിൽ അത്തരം പഞ്ചായത്തുകളെയും രണ്ടാം മേഖലയിലേക്ക് മാറ്റുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. പൊക്കാളി പാടങ്ങൾ, വേലിയേറ്റ സ്വാധീനമുള്ള നീർത്തടങ്ങൾക്ക് സമീപമുള്ള കൃഷിഭൂമി എന്നിവയെയും സി.ആർ.ഇസഡ് രണ്ട്, അല്ലെങ്കിൽ മൂന്ന് എന്ന് തരം തിരിക്കും.

ഇതോടൊപ്പം, സി.ആർ.ഇസഡ് പ്രദേശങ്ങളിൽ കണ്ടൽക്കാടുകളുടെ അഞ്ചു ച.മീറ്ററിൽ താഴെയുള്ള തുണ്ടുകളുള്ളിടങ്ങളിൽ അവ തിരിച്ചറിയപ്പെട്ട കണ്ടൽ ലാൻഡ് ബാങ്കിലേക്ക് പുനഃസ്ഥാപിക്കാൻ നടപടിയെടുക്കും. 1000 ചതുരശ്രമീറ്റർ വ്യാപ്തിയുള്ള സർക്കാർ ‍ഭൂമികളിലെ കണ്ടൽകാടുകൾ സി.ആർ.ഇസഡ് ഒന്ന് എ ആ‍യി തരം തിരിക്കും. കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രം (എൻ.സി.ഇ.എസ്.എസ്) തയാറാക്കിയ പ്രീ ഡ്രാഫ്റ്റ് പ്ലാനിലെ അപാകതകൾ പരിസ്ഥിതി വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി പി.ഇസഡ്. തോമസ്, പി.ബി. സഹസ്രനാമൻ എന്നിവർ ഉൾപ്പെടുന്ന വിദഗ്ധ സമിതിയാണ് പരിശോധിക്കുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തത്. 

സി.​ആ​ർ.​ഇ​സ​ഡ് എ​ന്ത്...?

തീ​ര​ദേ​ശ, സ​മു​ദ്ര മേ​ഖ​ല​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നും പ​രി​പാ​ലി​ക്കു​ന്ന​തി​നു​മാ​യി കേ​ന്ദ്ര പ​രി​സ്ഥി​തി വ​കു​പ്പാ​ണ്​ ഭൂ​പ്ര​ദേ​ശ​ങ്ങ​ളെ വി​വി​ധ രീ​തി​യി​ൽ ത​രം​തി​രി​ച്ച് വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത്. ഓ​രോ മേ​ഖ​ല​ക​ളി​ലെ​യും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള അ​നു​മ​തി​യി​ൽ മാ​റ്റ​മു​ണ്ടാ​കും.

തീ​ര​ദേ​ശ മേ​ഖ​ല​യു​ടെ പ്രാ​ധാ​ന്യം നി​ല​നി​ർ​ത്തു​ന്ന​തി​ൽ പ​ങ്കു​വ​ഹി​ക്കു​ന്ന ക​ണ്ട​ൽ​കാ​ടു​പോ​ലു​ള്ള​വ ഒ​ന്നി​ൽ വ​രും. തീ​ര​മേ​ഖ​ല​യോ അ​തി​ന​ടു​ത്തു​വ​രെ വി​ക​സ​നം ന​ട​ന്ന സ്ഥ​ല​ങ്ങ​ളോ സോ​ൺ ര​ണ്ടി​ലാ​ണ്​ ഉ​ൾ​പ്പെ​ടു​ക. കോ​ർ​പ​റേ​ഷ​ൻ, ന​ഗ​ര​സ​ഭ എ​ന്നി​വ ഇ​തി​ൽ​പെ​ടും. ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലെ തീ​ര​മേ​ഖ​ല​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന, കാ​ര്യ​മാ​യി വി​ക​സ​നം ന​ട​ന്നി​ല്ലാ​ത്ത മേ​ഖ​ല​ക​ൾ മൂ​ന്നി​ലാ​ണ് വ​രു​ക. 

Tags:    
News Summary - 175 Coastal Panchayats CRZ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.