തെരുവോരങ്ങള്‍ കാൻവാസായി; നാട്ടുകഥകൾ ചുമർച്ചിത്രങ്ങളായി

കൊച്ചി: കൊച്ചിയിലെ എ.ബി.സി ആർട്ട് റൂം, വാട്ടർ മെട്രോ, ഫോർട്ട് കൊച്ചിയിലെ തെരുവോരങ്ങൾ എന്നിവിടങ്ങളിലായി സംഘടിപ്പിച്ച ‘സൗണ്ട്സ് ഓഫ് നെയ്‌ബർഹുഡ്’ എന്ന നാലു ദിവസത്തെ ചുമർച്ചിത്ര പദ്ധതി സമാപിച്ചു.

നാട്ടുകഥകളും സാംസ്കാരിക വൈവിധ്യങ്ങളും പ്രതിഫലിപ്പിച്ച ഈ കലാസൃഷ്ടി പൊതുയിടങ്ങളെ സംവേദനാത്മക കാൻവാസുകളാക്കുകയായിരുന്നു.

നാട്ടുകാരില്‍നിന്ന് ഇതിന് ലഭിച്ച പ്രതികരണം ആവേശകരമായിരുന്നെന്ന് കലാപദ്ധതിക്ക് നേതൃത്വം നൽകിയ വിഷ്വൽ ആർട്ടിസ്റ്റ് ആർ. ഹരിപ്രസാദ് പറഞ്ഞു. കുട്ടികൾ തന്നെ നേരിട്ട് ചുവരുകളിൽ ചിത്രം വരക്കുന്നതിനാൽ നാട്ടുകാര്‍ വലിയ താൽപ്പര്യം കാണിച്ചു.കുട്ടികൾ നാട്ടുകാരുമായി സംസാരിച്ച് അവരുടെ ജീവിതരീതികൾ മനസ്സിലാക്കുകയും അയല്‍വീടുകളുടെ മുറിക്കുള്ളിലെ കാഴ്ചകൾ പോലും തങ്ങളുടെ ചിത്രങ്ങളിൽ ഉൾപ്പെടുത്തുകയും ചെയ്തു.

ബിനാലെയിലെ എബിസി പദ്ധതിയുടെ പ്രാധാന്യം വളരെ വലുതാണെന്നും കലാപരമായി സമൂഹവുമായി നേരിട്ട് സംവദിക്കുന്ന തികച്ചും വ്യത്യസ്തമായ രീതിയാണിതെന്നും ഹരിപ്രസാദ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Streets became canvases; folk tales became murals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.