മമ്മൂട്ടിക്കും മോഹൻലാലിനും ‘അമ്മ’ കുടുംബ സംഗമത്തിൽ ആദരം

കൊച്ചി: ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ജേതാവ് മോഹൻലാൽ, പത്മഭൂഷൺ ജേതാവ് മമ്മൂട്ടി എന്നിവരെ ‘അമ്മ’ കുടുംബ സംഗമത്തിൽ ആദരിച്ചു. കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കുടുംബസംഗമം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു.

‘അമ്മ’ പ്രസിഡന്റ്‌ ശ്വേത മേനോൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ സ്വാഗതം പറഞ്ഞു. മുതിർന്ന അഭിനേതാവ് ടി.ജി. രവിയെ ഓണററി മെംബർഷിപ് നൽകി ആദരിച്ചു. ഫെഫ്ക സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തിൽ വിജയിച്ച ‘അമ്മ’യുടെ വനിത ക്രിക്കറ്റ് ടീം നേടിയ ട്രോഫിയും ടി.വിയും കാഷ് അവാർഡും ടീം ക്യാപ്റ്റൻ ബീന ആന്‍റണി സംഘടനക്ക് കൈമാറി. സ്പോർട്സ്, പാചക മത്സരം, വിവിധയിനം കലാപരിപാടികൾ എന്നിവയും അരങ്ങേറി.

Tags:    
News Summary - Mammootty and Mohanlal honored at ‘Amma’ family reunion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.