Posted On
date_range Updated On
date_range മയക്കുമരുന്നുമായി അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിൽ
ചെറായി: മയക്കുമരുന്നുമായി രണ്ട് അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിൽ. അസം നാഗോൺ സ്വദേശികളായ അഷദുൾ ഇസ്ലാം (23), ഷിറാജുൾ ഇസ്ലാം (27) എന്നിവരെയാണ് മുനമ്പം പൊലീസ് പിടികൂടിയത്. ഇവരിൽനിന്ന് 6.49 ഗ്രാം ഹെറോയിൻ കണ്ടെടുത്തു.
അസമിൽ നിന്നാണ് ഇവർ മയക്കുമരുന്ന് കൊണ്ടുവന്നത്. പള്ളിപ്പുറം ഡിസ്പൻസറി സ്റ്റോപ്പിന് കിഴക്ക് മരംവെട്ട് തൊഴിലാളികൾ എന്ന വ്യാജേന കുടുംബവുമായി താമസിച്ചുവരികയായിരുന്നു. ഇവരോടൊപ്പം രണ്ട് സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.