Posted On
date_range Updated On
date_range കുഞ്ഞിന്‍റെ മുഖത്തടിച്ച ആയ അറസ്റ്റിൽ
ചോറ്റാനിക്കര: 10 മാസം പ്രായമായ കുഞ്ഞിനെ ഉപദ്രവിച്ച കേസിൽ പരിചരിക്കാനെത്തിയ സ്ത്രീ അറസ്റ്റിൽ. പിറവം നാമക്കുഴി തൈപറമ്പിൽ സാലി മാത്യുവാണ് (48) പിടിയിലായത്. എരുവേലി സ്വദേശിയായ ഡോക്ടറുടെ കുട്ടിയെയാണ് ഇവർ അടിച്ചത്. 21നാണ് സംഭവം. കുട്ടി ഉറങ്ങാത്തതിന്റെ ദേഷ്യത്തിൽ മുഖത്തടിക്കുകയായിരുന്നു.
വീട്ടിലെ നിരീക്ഷണ കാമറയിൽ ദൃശ്യം കണ്ടതിനെ തുടർന്ന് അന്നുതന്നെ ഇവരെ ജോലിയിൽനിന്നു പറഞ്ഞുവിട്ടിരുന്നു. എന്നാൽ, കുട്ടിയുടെ ചെവിയിൽനിന്നു രക്തം വന്നതോടെയാണു ചികിത്സ തേടിയ ശേഷം ചോറ്റാനിക്കര പൊലീസിൽ പരാതി നൽകിയത്. കർണപുടത്തിനു പരിക്കേറ്റിട്ടുണ്ട്. കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.