ടൗണിലെ വൺവേ ജങ്ഷന് സമീപം തമ്പടിച്ച നായ്ക്കൂട്ടം
മൂവാറ്റുപുഴ: ടൗണിൽ തെരുവുനായ് ശല്യം രൂക്ഷം. വൺവേ ജങ്ഷൻ, കീച്ചേരിപടി, ഇ.ഇ.സി റോഡ്, മാർക്കറ്റ് ബസ് സ്റ്റാൻഡ്, നെഹ്റു പാർക്ക്, പി.ഒ ജങ്ഷൻ, ആരക്കുഴ റോഡ്, കിഴക്കേക്കര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നായ്കൂട്ടം തമ്പടിച്ചിരിക്കുകയാണ്. പ്രഭാത സവാരിക്കിറങ്ങുന്നവർക്കും മറ്റ് കാൽനട യാത്രികർക്കും ഇവ ഭീഷണിയാണ്.
വൺവേ ജങ്ഷനിൽ എട്ടോളം വരുന്ന നായ്ക്കൂട്ടം ഭീതി സൃഷ്ടിക്കാൻ തുടങ്ങിയിട്ട് നാളുകളായി. വ്യാഴാഴ്ച രാവിലെ ജങ്ഷന് സമീപത്തെ റോഡിൽ തലങ്ങും വിലങ്ങും ഓടിയ നായ്ക്കൂട്ടത്തിെൻറ ഇടയിൽപെട്ട ബൈക്ക് യാത്രികനായ യുവാവിന് വീണ് പരിക്കേറ്റതാണ് ഒടുവിലെ സംഭവം. കഴിഞ്ഞ ദിവസം കാവുങ്കര മേഖലയിൽ നിരവധി കോഴികളെ നായ്ക്കൂട്ടം കൊന്നിരുന്നു.
ഭീതി പടർത്തുന്ന നായ് ശല്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തെത്തിയെങ്കിലും അധികാരികൾ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇവയുടെ വംശവർധന തടയാൻ എ.ബി.സി പദ്ധതി നടപ്പാക്കിയ സംസ്ഥാനത്തെ ആദ്യത്തെ നഗരസഭയാണ് മൂവാറ്റുപുഴ. എന്നാൽ, തുടർനടപടികൾ ഇല്ലാതായതോടെ പെരുകുകയായിരുന്നു. തെരുവുനായ ശല്യത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി മൂവാറ്റുപുഴ മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.