അ​ങ്ക​മാ​ലി​യി​ൽ സം​ഘ​ടി​പ്പി​ച്ച ജി​ല്ല സെ​ല​ക്ഷ​ൻ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ് റോ​ജി എം. ​ജോ​ൺ

എം.​എ​ൽ.​എ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

ലഹരിക്കെതിരെ ചെസ് ചാമ്പ്യൻഷിപ്

അ​ങ്ക​മാ​ലി: ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ പ്ര​ചാ​ര​ണാ​ർ​ഥം അ​ങ്ക​മാ​ലി ചെ​സ് അ​ക്കാ​ദ​മി​യു​ടേ​യും മ​ർ​ച്ച​ന്റ്സ് അ​സോ​സി​യേ​ഷ​ൻ യൂ​ത്ത് വി​ങ്ങി​ന്റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല സെ​ല​ക്ഷ​ൻ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ് സം​ഘ​ടി​പ്പി​ച്ചു.

റോ​ജി എം. ​ജോ​ൺ എം.​എ​ൽ.​എ ബാ​ല​താ​രം എ​ഫ്രേം ഏ​ലി​യാ​സി​നെ​തി​രെ മ​ത്സ​രി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​സ് അ​ക്കാ​ദ​മി പ്ര​സി​ഡ​ന്റ് സാ​ൻ​ജോ ജോ​സ​ഫ് ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ഭ​ര​ണ​ഘ​ട​ന ശി​ൽ​പി ബി.​ആ​ർ. അ​ബേ​ദ്ക​ർ അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു.

ആ​ർ​ബി​റ്റ​ർ​മാ​രാ​യ പി.​എ​സ്. അ​മീ​ർ, പി.​വി. കു​ഞ്ഞു​മോ​ൻ എ​ന്നി​വ​ർ മ​ത്സ​രം നി​യ​ന്ത്രി​ച്ചു. ചെ​സ് അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി എം.​എ. ഷി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​സ് അ​സോ.​സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് എം. ​ക​ണ്ണ​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ വി​ൻ​സെ​ൻ ദേ​വ്, ബി​നു ചെ​ന്നേ​ക്കാ​ട​ൻ, ടി.​സി. ബാ​ബു, സാ​ൻ​ജോ ജോ​സ​ഫ്, പി.​വൈ. വ​ർ​ഗീ​സ്, മ​ർ​ച്ച​ൻ​റ്സ് അ​സോ. പ്ര​സി​ഡ​sന്റ് ജോ​ണി കു​ര്യ​ക്കോ​സ്, മു​ൻ പ്ര​സി​ഡ​ന്റ് നി​ക്സ​ൻ മാ​വേ​ലി, മു​ൻ ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം സാം​സ​ൺ ചാ​ക്കോ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Chess Championship Against Addiction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.