നവീകരണം ഇഴയുന്ന കല്‍വത്തി കമ്യൂണിറ്റി ഹാള്‍
ഉദ്ഘാടനം കഴിഞ്ഞ് വർഷം തികയുന്നു പണിതീരാതെ കമ്യൂണിറ്റി ഹാൾ
ഫോര്‍ട്ട്കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി തിരക്കുപിടിച്ച് ഉദ്ഘാടനം ചെയ്ത ഫോർട്ടുകൊച്ചി കൽവത്തി സെയ്ത് മുഹമ്മദ് മെമ്മോറിയൽ കമ്യൂണിറ്റി ഹാളിന്‍റെ നിർമാണം എന്ന് പൂർത്തിയാകുമെന്ന് നാട്ടുകാർ. മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി പ്രദേശങ്ങളിലെ സാധാരണക്കാര്‍ ആശ്രയിക്കുന്ന കല്‍വത്തി കമ്യൂണിറ്റി ഹാളിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നിലച്ച അവസ്ഥയിലാണ്.
മൂന്നുവര്‍ഷം മുമ്പാണ് ഹാള്‍ ആധുനിക രീതിയില്‍ നവീകരിക്കാനുള്ള പ്രവൃത്തികള്‍ ആരംഭിച്ചത്. ആദ്യഘട്ട നവീകരണം വേഗത്തില്‍ നീങ്ങിയെങ്കിലും ഇടക്കുവെച്ച് നിന്നു. സി.എസ്.എം.എല്‍ ഫണ്ട് വിനിയോഗിച്ചാണ് ഹാള്‍ നവീകരണം ആരംഭിച്ചത്. ഉദ്ഘാടനത്തിനുശേഷം ചോദ്യങ്ങൾ ഉയർന്നപ്പോൾ ജൂലൈ 31നകം തീർക്കുമെന്ന് അധികൃതർ അറിയിച്ചു.
എന്നാൽ, നിർമാണം ഇഴയുകയായിരുന്നു. പാചകപ്പുര, ചുറ്റുവളപ്പിലെ ജോലികള്‍, ഇലക്ട്രിക്കല്‍-പ്ലംബിങ് ജോലികളുൾപ്പെടെ തീരാനുണ്ട്. കരാറുകാരുടെ അനാസ്ഥയാണ് ജോലികള്‍ വൈകാൻന് കാരണമെന്ന് പറയപ്പെടുന്നു. നവീകരണം നീണ്ടുപോകുന്നത് ചരിത്രകാരൻ സെയ്ത് മുഹമ്മദിനോടുള്ള അവഗണനകൂടിയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നു. അതേസമയം നിര്‍മാണപ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്നും ഡിസംബറോടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും കൗണ്‍സിലര്‍ ഫൗസിയ സജീര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.