Posted On
date_range Updated On
date_range മെട്രോയിൽ കയറി ആദ്യദിനം ഓഫിസിലെത്തി ബെഹ്റ
കൊച്ചി: പുതുതായി ചുമതലയേറ്റെടുത്ത കൊച്ചി മെട്രോ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ ആദ്യദിനം ഓഫിസിലെത്തിയത് മെട്രോയിൽ യാത്ര ചെയ്ത്. തിരുവനന്തപുരത്തുനിന്ന് കാറിലെത്തിയ അദ്ദേഹം എം.ജി റോഡ് സ്റ്റേഷനിൽ നിന്നാണ് മെട്രോ ട്രെയിനിൽ കയറിയത്.
കൊച്ചി സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജുവും ഒപ്പമുണ്ടായിരുന്നു. മെട്രോയിലെ യാത്രാസൗകര്യങ്ങൾ വിലയിരുത്തിയ അദ്ദേഹം ഓഫിസ് സ്ഥിതി ചെയ്യുന്ന ജെ.എൽ.എൻ സ്റ്റേഡിയം സ്റ്റേഷനിൽ ഇറങ്ങി. തുടർന്ന്, ഓഫിസിലെത്തി അദ്ദേഹത്തെ കെ.എം.ആർ.എൽ ജീവനക്കാർ സ്വാഗതം ചെയ്തു. ജീവനക്കാരുമായി സംവദിച്ച അദ്ദേഹം മെട്രോ ഓപറേഷൻ കൺട്രോൾ സെൻറർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.