Posted On
date_range Updated On
date_range എ.ടി.എം കൗണ്ടറിൽനിന്ന്പണം കവരാൻ ശ്രമം
കൊച്ചി: എറണാകുളം മാർക്കറ്റ് റോഡിലെ എസ്.ബി.ഐ എ.ടി.എം കൗണ്ടറിൽനിന്ന് പണം കവരാൻ ശ്രമം. ശനിയാഴ്ച പുലർച്ചയാണ് സംഭവം. എ.ടി.എം മെഷീന് സമീപത്തെ കബോർഡ് തുറക്കാൻ ശ്രമിച്ചതോടെ അപായ സൈറൺ മുഴങ്ങി. ഇതോടെ കവർച്ചക്കാർ കടന്നുകളഞ്ഞു.
അന്തർ സംസ്ഥാന തൊഴിലാളികളെന്ന് സംശയിക്കുന്ന ഇവരുടെ ചിത്രങ്ങൾ സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് പൊലീസ് ശേഖരിച്ചിട്ടുണ്ട്. രണ്ടുപേരാണ് സംഭവസമയം ഇവിടെയുണ്ടായിരുന്നത്. ഒരാൾ പുറത്തുനിൽക്കുകയും രണ്ടാമൻ അകത്തുകയറി കബോർഡ് തുറക്കാൻ ശ്രമിക്കുകയുമായിരുെന്നന്ന് പൊലീസ് പറയുന്നു. അന്വേഷണം തുടരുകയാണെന്ന് അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.