Posted On
date_range Updated On
date_range ദുബൈയിലേക്ക് കഞ്ചാവ് കടത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ
കൊച്ചി: കൊറിയർ വഴി വസ്ത്രങ്ങൾക്കൊപ്പം ദുബൈയിലേക്ക് മൂന്നര കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവിനെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പീരുമേട് വാഗമൺ പുതുവിളാകത്ത് വീട്ടിൽ അജീഷ് ശശിധരനാണ് (25) അറസ്റ്റിലായത്.
റെഡിമെയ്ഡ് വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച മൂന്നര കിലോ കഞ്ചാവും കണ്ടെടുത്തു. സ്കാനിങ്ങിൽ കണ്ടെത്താൻ കഴിയാത്ത വിധം ചെറിയ പൊതികളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. കോടതിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.