58 ബിയർ കുപ്പികളുമായി അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ

കോതമംഗലം: 58 ബിയർ കുപ്പികളുമായി അന്തർസംസ്ഥാന തൊഴിലാളി കോതമംഗലം പാനിപ്ര സൊസൈറ്റിപ്പടിയിലെ കോഴി ഫാമിനോടു ചേർന്ന ഷെഡിൽനിന്ന്​ എക്സൈസ് സംഘത്തിന്‍റെ പിടിയിലായി. അസം സ്വദേശി മുഹമ്മദ് ജാക്കിർ ഹുസൈൻ (25) എന്നയാളെയാണ്​ അറസ്റ്റ്​ ചെയ്തത്​. എക്സൈസ് സർക്കിൾ ഓഫിസും റേഞ്ച് ഓഫിസും സംയുക്തമായി അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ നടത്തിയ പരിശോധനയിലാണ്​ 58 കുപ്പികളിലായി 37. 7 ലിറ്റർ ബിയർ പിടിച്ചെടുത്തത്​. ഒഴിവുദിവസങ്ങളിൽ തൊഴിലാളികൾക്കിടയിൽ വിൽപന നടത്തുന്നതിന്​ ശേഖരിച്ച മദ്യമാണ് പിടികൂടിയത്. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ വി. ഹിറോഷ്, പ്രിവന്റിവ് ഓഫിസർ കെ.എ. നിയാസ്, സിവിൽ എക്സൈസ് ഓഫിസർമാരായ പി.ഇ. ഉമ്മർ, പി.പി. ഇയാസ്, അമൽ ടി. അലോഷ്യസ്, വനിത സിവിൽ എക്സൈസ് ഓഫിസർ പി.എച്ച്. സുഗത ബീവി എന്നിവർ പങ്കെടുത്തു. EM KMGM Arest മുഹമ്മദ് ജാക്കീർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.