അ​ശോ​ക​ൻ

വായ്​പ തട്ടിപ്പിനിരയായി ജപ്തി ഭീഷണി; കുടുംബനാഥൻ ജീവനൊടുക്കി

വൈക്കം: സാമ്പത്തിക തട്ടിപ്പിനിരയായി ജപ്തി ഭീഷണി നേരിട്ടയാൾ ജീവനൊടുക്കി. ടി.വി പുരം തൈമുറി അശോകനെയാണ്​ (57)​ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്​. വായ്പക്ക്​ ഈട്​ നൽകിയ ആധാരം സ്വകാര്യ പണമിടപാട്​ സ്ഥാപന ഉടമ സഹകരണ ബാങ്കിൽ പണയം വെച്ച്​ 25 ലക്ഷം രൂപ തട്ടി ജപ്തി നടപടികൾ നേരിടുന്ന ഭൂവുടമയായ കുടുംബനാഥനാണ്​ ജീവനൊടുക്കിയത്​. സംഭവത്തിൽ സമീപവാസിയും എസ്.എന്‍ ഫിനാന്‍സ്​ ഉടമയും പള്ളിപ്രത്തുശ്ശേരി സഹകരണ ബാങ്ക്​ ബോർഡ്​ മുൻ അംഗവുമായ സഹദേവനെതിരെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. സമാനരീതിയില്‍ നിരവധിപേരുടെ പണം തട്ടിയെടുത്ത സഹദേവനും കുടുംബവും മുങ്ങി.
ടി.വി പുരത്ത് പ്രവര്‍ത്തിച്ചിരുന്ന എസ്.എന്‍ ഫിനാന്‍സില്‍നിന്ന്​ മകളുടെ വിദ്യാഭ്യാസ ആവശ്യത്തിന്​ ഒരു ലക്ഷം രൂപയാണ്​ അശോകന്‍ വായ്​പയെടുത്തത്​. ഈടായി വീട്​ അടങ്ങുന്ന 22 സെന്‍റ്​ സ്ഥലത്തിന്‍റെ ആധാരവും നല്‍കി. വിവിധ രേഖകളിൽ ഒപ്പിട്ടും നല്‍കി. അടുത്തിടെ, അശോകന്‍ പണവും പലിശയും തിരികെ നൽകി ആധാരം ആവശ്യപ്പെട്ടു. ഉടൻ നല്‍കാമെന്ന്​ വിശ്വസിപ്പിച്ച്​ അശോകനെ മടക്കിയയച്ചു. ഇതിനിടെ, പള്ളിപ്രത്തുശ്ശേരി സഹകരണ ബാങ്കിൽനിന്ന്​ അശോകന്​ ജപ്തി നോട്ടീസ്​ ലഭിച്ചതോടെയാണ്​​ തട്ടിപ്പ്​ പുറത്തായത്​. അശോകന്‍റെ വസ്തു ഈട്​ നൽകി 25 ലക്ഷം രൂപ സഹകരണ ബാങ്കില്‍നിന്ന്​ ബോർഡ്​ അംഗമായ സഹദേവന്‍ വായ്പ എടുത്തിരുന്നതായി വ്യക്തമായി. ​സഹദേവൻ കോൺഗ്രസ് പ്രതിനിധിയായാണ്​ അന്ന്​ ബോർഡ്​ അംഗമായത്​​. ജപ്തി നോട്ടീസുമായി അശോകന്‍ പല തവണ സഹദേവനെ സമീപിച്ചിട്ടും ഫലം ഉണ്ടായില്ല. സഹദേവനും കുടുംബവും ഒളിവില്‍ പോയതോടെ അശോകനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം സംസ്​കരിച്ചു. ഇതിനിടെ, സഹദേവന്‍റെ ഫിനാന്‍സ് സ്ഥാപനവും വീടും സി.പി.ഐയുടെ നേതൃത്വത്തില്‍ താഴിട്ട് പൂട്ടി. മരിച്ച അശോകന്‍റെ ഭാര്യ അജിത. മക്കൾ: അശ്വതി, ആഘോഷ്​. 
Tags:    
News Summary - Foreclosure threat on loan fraud The head of the family committed suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.