കൊച്ചി: സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ച 644 പേർ ഉൾപ്പെടെ ജില്ലയിൽ 708 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ നാലുപേർ വിദേശം/ അന്തർ സംസ്ഥാനത്തുനിന്ന് എത്തിയവരാണ്. 50 പേരുടെ രോഗ ഉറവിടം അറിയില്ല. 10 ആരോഗ്യപ്രവർത്തകർക്കും രോഗം പിടിപെട്ടു. കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ: തൃക്കാക്കര-45, അശമന്നൂർ-30, ചെങ്ങമനാട്-29, തൃപ്പൂണിത്തുറ-25, കാലടി-20, കിഴക്കമ്പലം-20, മലയാറ്റൂർ, നീലീശ്വരം-18, കാഞ്ഞൂർ, കീഴ്മാട് -17, കളമശ്ശേരി-16, അങ്കമാലി, ഇടപ്പള്ളി, കോതമംഗലം-13, കടുങ്ങല്ലൂർ, നെടുമ്പാശ്ശേരി, വാഴക്കുളം-12, ചോറ്റാനിക്കര-11, കറുകുറ്റി, കുന്നുകര, മരട്, വൈറ്റില-10. വെള്ളിയാഴ്ച 686 പേർ രോഗമുക്തി നേടി. 936 പേരെകൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 613 പേരെ നിരീക്ഷണപ്പട്ടികയിൽനിന്ന് ഒഴിവാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 26,022. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8926. പരിശോധനയുടെ ഭാഗമായി സർക്കാർ, സ്വകാര്യ മേഖലകളിൽനിന്നായി 6692 സാമ്പിൾകൂടി പരിശോധനക്ക് അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.