കൊച്ചി മെട്രോ അങ്കമാലിയിലേക്ക് നീട്ടുന്നതുമായി ബന്ധപ്പെട്ട് നഗരസഭ ഹാളില്‍ ചേര്‍ന്ന
യോഗത്തില്‍ റോജി. എം. ജോണ്‍ എം.എല്‍.എ സംസാരിക്കുന്നു
അങ്കമാലി: കൊച്ചി മെട്രോ റെയില്‍ അങ്കമാലിയിലേക്ക് നീട്ടുന്നതിന്റെ ഭാഗമായി റോജി.എം.ജോൺ എം.എൽ.എയുടെ സാന്നിധ്യത്തിൽ കെ.എം.ആര്.എല്‍ പ്രതിനിധികള്‍ പങ്കെടുത്ത അവലോകന യോഗം ചേർന്നു.
ജനപ്രതിനിധികൾ, റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികൾ, മര്‍ച്ചന്റ്സ് അസോസിയേഷന് ഭാരവാഹികൾ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ അടക്കം പങ്കെടുത്തു.
മെട്രോ റെയില്‍ അങ്കമാലിയിലേക്ക് നീട്ടുന്നത് സംബന്ധിച്ച വിശദ വിവരങ്ങള്‍, റെയില്‍വേ ലൈന്‍ കടന്ന് പോകാന്‍ പരിഗണിക്കുന്ന വ്യത്യസ്ത റൂട്ടുകള്‍, അതിനായി ഏറ്റെടുക്കേണ്ട ഭൂമിയുടെ വിവരങ്ങള്‍, നിർദേശിക്കപ്പെട്ട സ്റ്റേഷനുകള്‍ ഉള്‍പ്പെടെ കാര്യങ്ങള്‍ പ്രതിനിധികള്‍ വിശദീകരിച്ചു. സാങ്കേതിക, സാമ്പത്തിക വശങ്ങൾ പരിശോധിച്ച് ഏറ്റവും അനുയോജ്യമായ റൂട്ടാകും സര്‍ക്കാര്‍ അനുമതിയോടെ അന്തിമമായി അംഗീകരിക്കുകയെന്ന് സി.എം.ആര്.എല്‍ ജനറല്‍ മാനേജര്‍ എ.അജിത്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എല്‍ദോ വര്‍ഗീസ് എന്നിവർ പറഞ്ഞു.
പങ്കെടുത്തവർ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മെട്രോ റെയിൽ അധികൃതർ മറുപടി നല്കി. മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടുകയെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാൻ ഒത്തൊരുമയോടെ പരിശ്രമിക്കുമെന്ന് റോജി എം. ജോണ്‍ എം.എല്‍.എ പറഞ്ഞു. നഗരസഭ അധ്യക്ഷ റീത്തപോൾ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷൻ വില്‍സണ്‍ മുണ്ടാടന്‍, സ്ഥിരം സമിതി അധ്യക്ഷരായ ബിനി കൃഷ്ണന്‍കുട്ടി, ബാസ്റ്റിന്.ഡി. പാറയ്ക്കല്‍, നഗരസഭ സെക്രട്ടറി ജെയിന് വര്‍ഗീസ് പാത്താടന്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.