സൗഹൃദ സന്ദർശനത്തിന് ഒമാനിലെ
സലാല തുറമുഖത്തെത്തിയ ഇന്ത്യൻ നാവിക സേനയുടെ യുദ്ധകപ്പൽ
െഎ.എൻ.എസ് സുദർശിനി
Posted On
date_range Updated On
date_range ഐ.എൻ.എസ് സുദർശിനി ഒമാൻ തുറമുഖത്തെത്തി
കൊച്ചി: രാജ്യത്തിന്‍റെ സമ്പന്നമായ കടൽ പൈതൃകം ലോകത്തിനു മുന്നിൽ അവതരിപ്പിച്ച് ലോക പര്യടനം നടത്തുന്ന ഇന്ത്യൻ നാവികസേനയുടെ പരിശീലന കപ്പലായ ഐ.എൻ.എസ് സുദർശിനി ആദ്യ ലക്ഷ്യമായ ഒമാനിലെ സലാല തുറമുഖത്തെത്തി. ‘ലോകയാൻ 26’ പര്യടനം 10 മാസം നീളും.
സലാല തുറമുഖത്ത് റോയൽ ഒമാൻ നേവിയുടെ ദക്ഷിണ ഏരിയ കമാൻഡർ ക്യാപ്റ്റൻ മുഹമ്മദ് അൽ ഗൈലാനി, ക്യാപ്റ്റൻ മുഹമ്മദ് അൽ മഹാരി, ഒമാന്‍റെ യുദ്ധ കപ്പൽ അൽ മുആസറിന്‍റെ കമാൻഡിങ് ഓഫിസർ എന്നിവരുമായി ഐ.എൻ.എസ് സുദർശിനിയുടെ കമാൻഡിങ് ഓഫിസർ ആശയവിനിമയം നടത്തി. സ്കൂൾ കുട്ടികൾ ഉൾപ്പെടെ 600ഓളം പേർ കപ്പൽ സന്ദർശിച്ചു. സലാലയിൽനിന്ന് കപ്പൽ അടുത്ത ലക്ഷ്യത്തിലേക്ക് യാത്ര തിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.