പ​ത്ത​ടി​പ്പാ​ലം റ​സ്റ്റ് ഹൗ​സി​ൽ സം​ഘ​ടി​പ്പി​ച്ച നി​ക്ഷേ​പ സം​ഗ​മം വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജില്ലയിൽ വന്നത് 7,410 കോടിയുടെ വ്യവസായ നിക്ഷേപം -മന്ത്രി

ക​ള​മ​ശ്ശേ​രി: മൂ​ന്ന് വ​ർ​ഷം കൊ​ണ്ട് ജി​ല്ല​യു​ടെ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ 7,410 കോ​ടി​യു​ടെ നി​ക്ഷേ​പം സ​മാ​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ് പ​റ​ഞ്ഞു. ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം സം​ഘ​ടി​പ്പി​ച്ച നി​ക്ഷേ​പ​ക സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.386 ഇ​ട​ത്ത​രം, വ​ൻ​കി​ട സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം സ്വീ​ക​രി​ച്ച​ത്. ഇ​തി​ൽ 135 എ​ണ്ണം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.

ഇ​തി​ലൂ​ടെ 63,000 പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നാ​യി. 15 വ​ർ​ഷ​ത്തി​നു​ള്ളി​ൽ കേ​ര​ളം പ്ര​ധാ​ന നി​ക്ഷേ​പ കേ​ന്ദ്ര​മാ​യി മാ​റു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.​സം​ഗ​മ​ത്തി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ വി​ദ​ഗ്ധ​ർ ക്ലാ​സെ​ടു​ത്തു. ജി​ല്ലാ ക​ള​ക്ട​ർ ജി. ​പ്രി​യ​ങ്ക, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ൽ മാ​നേ​ജ​ർ പി.​എ. ന​ജീ​ബ്, കെ.​എ​സ്.​എ​സ്.​ഐ.​എ ജി​ല്ലാ പ്ര​സി​ഡ​ന്റ് ടോം ​തോ​മ​സ്, ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ർ സി. ​അ​ഭി​ലാ​ഷ്, ഡി.​ഐ.​സി മാ​നേ​ജ​ർ കെ. ​സി​ൻ​സി മോ​ൾ ആ​ന്റ​ണി എ​ന്നി​വ​രും നൂ​റോ​ളം സം​രം​ഭ​ക​രും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Industrial investment worth Rs 7,410 crores came to the district - Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.