പൂ​യ​പ്പ​ള്ളി​യി​ൽ അ​ടി​പ്പാ​ത നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​യു​ക്ത ജ​ന​കീ​യ സ​മ​ര സ​മി​തി

സം​ഘ​ടി​പ്പി​ച്ച സ​ത്യഗ്ര​ഹം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ര​മേ​ഷ് ഡി. ​കു​റു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പൂയപ്പള്ളി അടിപ്പാത നിർമാണം; സം​യു​ക്ത ജനകീയ സമര സമിതി തുടർസത്യഗ്രഹം തുടങ്ങി

പ​റ​വൂ​ർ: ചി​റ്റാ​റ്റു​ക​ര-​പൂ​യ​പ്പി​ള്ളി പ്ര​ദേ​ശ​ത്തെ സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്കു​ന്ന ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രു​ടെ നി​ല​പാ​ടി​നെ​തി​രെ​യും പൂ​യ​പ്പ​ള്ളി​യി​ൽ അ​ടി​പ്പാ​ത നി​ർ​മാ​ണം ആ​വ​ശ്യ​പ്പെ​ട്ടും സം​യു​ക്ത ജ​ന​കീ​യ സ​മ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ച്ചു.

5000ന് ​മു​ക​ളി​ൽ ജ​ന​ങ്ങ​ൾ ഈ ​പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്നു​ണ്ട്. ഇ​വ​രു​ടെ ഏ​ക സ​ഞ്ചാ​ര മാ​ർ​ഗ​മാ​യ ജി​ല്ല​യി​ലെ ആ​ദ്യ പൊ​തു​മ​രാ​മ​ത്ത് റോ​ഡാ​ണ്​ ദേ​ശീ​യ​പാ​ത നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ അ​ട​ഞ്ഞ്​ പോ​കു​ന്ന​ത്. വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ടു കി​ട​ക്കു​ന്ന ഈ ​പ്ര​ദേ​ശ​ത്തു​ള്ള​വ​ർ​ക്ക് പു​റം ലോ​ക​ത്തേ​ക്ക് എ​ത്താ​നു​ള്ള ഏ​ക മാ​ർ​ഗ​വും ഈ ​റോ​ഡാ​ണ്. വി​ല്ലേ​ജ് ഓ​ഫി​സ്, ഗ​വ. ഹോ​മി​യോ കേ​ന്ദ്രം, ഗ​വ.​എ​ൽ.​പി സ്കൂ​ൾ ഉ​ൾ​പ്പ​ടെ ഒ​ട്ട​ന​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ പ്ര​ദേ​ശ​ത്തു​ണ്ട്.

അ​തി​നാ​ൽ ഇ​വി​ടെ അ​ടി​പ്പാ​ത വേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം ക​ല​ക്ട​ർ, ദേ​ശീ​യ​പാ​ത പ്രൊ​ജ​ക്ട്​ ഡ​യ​റ​ക്ട​ർ പി. ​പ്ര​ദീ​പ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും നി​വേ​ദ​നം ന​ൽ​കു​ക​യും ചെ​യ്തി​ട്ടും അ​നു​ഭാ​വ പൂ​ർ​ണ​മാ​യ സ​മീ​പ​നം ഉ​ണ്ടാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ച്ച​ത്. അ​ടി​പ്പാ​ത ഉ​ട​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​കു​ന്ന​ത് വ​രെ സ​മ​രം തു​ട​രു​മെ​ന്നും സ​മ​ര സ​മി​തി ചെ​യ​ർ​മാ​ൻ എ​ൻ.​എം. പി​യേ​ഴ്സ​ൺ പ​റ​ഞ്ഞു. നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കും.

സ​മ​രം പ​റ​വൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ര​മേ​ഷ് ഡി. ​കു​റു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെം​ബ​ർ ഭാ​നു​മ​തി ശി​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചി​റ്റാ​റ്റു​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ എ​ൻ.​കെ. സാ​ബു, സ​മ​ര സ​മി​തി ചെ​യ​ർ​മാ​ൻ എ​ൻ.​എം. പി​യേ​ഴ്സ​ൺ, പി.​എം. സു​ദ​ർ​ശ​ന​ൻ, എ.​ഡി. അ​നി​ൽ​കു​മാ​ർ, പി.​എ​സ്. ഷാ​ൽ​കു​മാ​ർ, പി.​ഡി. മു​രു​കേ​ശ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. 

Tags:    
News Summary - Pooyappally underpass construction; Joint People's Struggle Committee begins Continuation Satyagraha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.