കൈത്തറി തുണി വാങ്ങാന്‍ 5000 രൂപ വായ്പ

വൈപ്പിന്‍: ഓണത്തോടനുബന്ധിച്ച് പള്ളിപ്പുറം പഞ്ചായത്തിലെ കൈത്തറി സ്റ്റാളുകളില്‍നിന്നും കൈത്തറി വസ്ത്രങ്ങള്‍ വാങ്ങുന്ന ഒരു കുടുംബത്തിന് പള്ളിപ്പുറം സഹകരണ ബാങ്ക് 5000 രൂപ വായ്പ നല്‍കും. കൈത്തറി സംഘം നല്‍കുന്ന റിബേറ്റിനുപുറമേ ബില്‍ തുകയുടെ 30 ശതമാനം (900 രൂപ വരെ) ഡിസ്‌കൗണ്ടും നല്‍കും. റേഷന്‍ കാര്‍ഡ് അടിസ്ഥാനമാക്കി 3000 രൂപക്ക്​മേല്‍ വാങ്ങുന്നതിനാണ് ഡിസ്‌കൗണ്ട് അനുവദിക്കുന്നതെന്ന് സെക്രട്ടറി അറിയിച്ചു. പഞ്ചായത്ത് അതിര്‍ത്തിയിലെ കൈത്തറി സ്റ്റാളില്‍നിന്നും നേരിട്ട് വസ്ത്രം വാങ്ങുന്ന അംഗങ്ങള്‍ക്കും പരമാവധി 900 രൂപ ഡിസ്‌കൗണ്ട് ബാങ്ക് നല്‍കും. ഇതിനായി സെപ്​റ്റംബര്‍ ഏഴുവരെ അപേക്ഷ സ്വീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.