പറവൂർ: കാലാവർഷക്കെടുതിയിൽ ഉൾപ്പെടുത്തി പറവൂർ നിയോജകമണ്ഡലത്തിലെ ചേന്ദമംഗലം- ഏഴിക്കര - പുത്തന്‍വേലിക്കര ഗ്രാമപഞ്ചായത്തുകളിലെ മൂന്ന് പ്രധാന റോഡുകളുടെ നവീകരണത്തിനായി 30 ലക്ഷം രൂപക്കുള്ള ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. പഞ്ചായത്തിന്‍റെ അധീനതയിൽ വരുന്ന റോഡുകളുടെ നിർമാണച്ചുമതല പഞ്ചായത്ത് ഉൾപ്പെടുന്ന അതത് ബ്ലോക്കിലെ എൻജിനീയറിങ് വിഭാഗത്തിനായിരിക്കും. മഴക്കാലം കഴിയുമ്പോള്‍ തന്നെ എത്രയും വേഗം നിർമാണ പ്രവൃത്തികൾ ആരംഭിക്കണമെന്ന് അതത് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദേശം നൽകിയിട്ടുണ്ടെനും പ്രതിപക്ഷ നേതാവ് അറിയിച്ചു. അനുവദിച്ച റോഡുകൾ: ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് നമ്പർ 5 ജയന്തമംഗലം റോഡ് (10 ലക്ഷം), ഏഴിക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് നമ്പര്‍ 6ലെ ചെറ്റാല്‍ - വട്ടപ്പുറം കാരക്കാട് റോഡ് (10 ലക്ഷം), പുത്തന്‍ വേലിക്കര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നമ്പര്‍ 9 ലെ തേലതുരുത്ത് - കുറ്റിക്കാട്ട് പള്ളം റോഡ് (10 ലക്ഷം) എന്നീ റോഡുകള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.