40 വിദ്യാർഥികളെ ഉൾക്കൊള്ളാനാകും കോതമംഗലം: കോതമംഗലത്ത് പോസ്റ്റ്മെട്രിക് ഹോസ്റ്റൽ വേണമെന്ന ആദിവാസി സമൂഹത്തിന്‍റെ പതിറ്റാണ്ടായുള്ള ആവശ്യം യാഥാർഥ്യമാവുന്നു. ഹോസ്റ്റൽ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്ന ആഗസ്റ്റ് 25ന് ഹോസ്റ്റലും പ്രവർത്തനമാരംഭിക്കും. ഹോസ്റ്റലിൽ വിദ്യാർഥികളെ പ്രവേശിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. പട്ടികവർഗ വിഭാഗത്തിലുള്ള ആൺകുട്ടികൾക്കാണ് ഹോസ്റ്റലിൽ പ്രവേശനം. കോതമംഗലം നഗരസഭ പരിധിയിലുള്ള കറുകടത്തിന് സമീപമാണ് ഹോസ്റ്റൽ. വാടകക്കെടുത്ത സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് ഹോസ്റ്റലിന്റെ പ്രവർത്തനം. 40 വിദ്യാർഥികളെ ഉൾക്കൊള്ളാൻ കഴിയും. ഇടമലയാർ ട്രൈബൽ ഹോസ്റ്റലിലെ ഉദ്യോഗസ്ഥർക്കാണ് മേൽനോട്ട ചുമതല. നിലവിൽ ഭാഗികമായും ഓണം അവധിക്ക് ശേഷം പൂർണതോതിലും പ്രവർത്തനം തുടങ്ങും. കോതമംഗലം, മൂവാറ്റുപുഴ പ്രദേശങ്ങളിലെ വിവിധ ഹയർ സെക്കൻഡറി സ്കൂളുകളിലും കോളജുകളിലും പ്രവേശനം ലഭിക്കുന്ന ആദിവാസി വിഭാഗത്തിലെ കുട്ടികൾക്ക് ദിവസവും വീട്ടിൽ പോയിവരാൻ സാധിക്കാത്തത്. വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പലരും വിദ്യാഭ്യാസം ഉപേക്ഷിച്ച് കുടികളിലേക്ക് തിരികെ പോകുന്ന അനുഭവവും ഉണ്ട്. ഈ അവസ്ഥക്ക് പരിഹാരമാണ് കോതമംഗലത്ത് ട്രൈബൽ പോസ്റ്റ്മെട്രിക് ഹോസ്റ്റൽ. വിഷയവുമായി ബന്ധപ്പെട്ട് ആന്റണി ജോൺ എം.എൽ.എയുടെ നേതൃത്വത്തിൽ മന്ത്രി കെ. രാധാകൃഷ്ണനെ സമീപിച്ച് പ്രത്യേക യോഗം ചേർന്നിരുന്നു. തുടർന്നാണ് ഹോസ്റ്റൽ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടി വേഗത്തിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.