കൈത്തറി പ്രദര്‍ശന വില്‍പനമേള: രജിസ്‌ട്രേഷന്‍ 24വരെ

കൊച്ചി: ഓണത്തോട്​ അനുബന്ധിച്ച് കൈത്തറി ചെറുകിട വ്യവസായ ഉൽപന്നങ്ങളുടെ പ്രദര്‍ശന വില്‍പന മേള 27മുതല്‍ സെപ്റ്റംബര്‍ ഏഴുവരെ എറണാകുളം ശിവക്ഷേത്ര മൈതാനിയില്‍ നടക്കും. പങ്കെടുക്കാന്‍ താൽപര്യമുള്ള, ഉദ്യം രജിസ്‌ട്രേഷന്‍ എടുത്ത എം.എസ്.എം.ഇ യൂനിറ്റുകള്‍ ജില്ല വ്യവസായ കേന്ദ്രത്തിലോ അതത് താലൂക്ക് വ്യവസായ ഓഫിസിലോ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈമാസം 24ന് വൈകീട്ട് നാലുവരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് 9744490573, 0484 2421360, 2421461.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.