മത്സ്യമേഖലയിൽ 23ന് പണിമുടക്ക്​

കൊച്ചി: പെട്രോള്‍-ഡീസല്‍-മണ്ണെണ്ണ വില വർധന മത്സ്യമേഖലക്ക്​ ദോഷകരമായ കേന്ദ്ര- സംസ്ഥാന നിയമങ്ങള്‍, ക്ഷേമനിധി ആനുകൂല്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടി മത്സ്യമേഖല സംരക്ഷണ സമിതി സമരപ്രഖ്യാപന കൺവെന്‍ഷന്‍ നടത്തി. മേയ് 23ന് മത്സ്യമേഖലയില്‍ പണിമുടക്ക് സംഘടിപ്പിക്കുമെന്ന്​ ഇവർ അറിയിച്ചു. മത്സ്യഫെഡി‍ൻെറ കാര്യക്ഷമതയില്ലായ്മ, തീരദേശ നിയന്ത്രണ നിയമം അനുസരിച്ച് അനുഭവിക്കുന്ന യാതനകളും പുനര്‍ഗേഹം പദ്ധതി അനുസരിച്ചുള്ള നിര്‍ബന്ധിത കുടിയൊഴിപ്പിക്കലും തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയായിരുന്നു സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍. സമ്മേളനം ചെയര്‍മാന്‍ വി. ദിനകരന്‍ ഉദ്ഘാടനം ചെയ്തു. ജോസഫ് സേവ്യര്‍ കളപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ഫാ. തോമസ് തറയില്‍, ജോസഫ് ജൂഡ്, ഷെറി ജെ. തോമസ്, എ. ദാമോദരന്‍, ഡോ. സാബാസ് ഇഗ്നേഷ്യസ്, പി.പി. ജോണ്‍, ബാബു തണ്ണിക്കോട്, ബോസ്​കോ, പി.എം. സുഗതന്‍, ബേസില്‍ മുക്കത്ത്, വി.വി. അനിൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.