പൾസ് പോളിയോ ഇന്ന്; 2,10,681 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും

കൊച്ചി: ഞായറാഴ്ച നടക്കുന്ന ഈ വർഷത്തെ പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയിൽ ജില്ലയിൽ അഞ്ചുവയസ്സിന് താഴെയുള്ള 2,10,681 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകും. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും വിതരണം. ജില്ലയിൽ ആകെ 2032 പൾസ് പോളിയോ ബൂത്തുകൾ സജ്ജീകരിക്കുന്നതാണ്. സർക്കാർ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ, അംഗൻവാടികൾ, സബ്സെന്‍ററുകൾ എന്നിവിടങ്ങളിലായി 1899 പൾസ് പോളിയോ ബൂത്തുകൾ പ്രവർത്തിക്കും. കൂടാതെ ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബോട്ട് ജെട്ടികൾ, എയർപോർട്ട് തുടങ്ങി ആളുകൾ വന്നുപോയിക്കൊണ്ടിരിക്കുന്ന 49 കേന്ദ്രങ്ങളിൽ ട്രാൻസിറ്റ് ബൂത്തുകളും പ്രവർത്തിക്കും. ആളുകൾക്ക് വന്നെത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും അന്തർസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും കുട്ടികൾക്ക് തുള്ളിമരുന്ന് നൽകാൻ 82 മൊബൈൽ ടീമുകളും ഒരുക്കിയിട്ടുണ്ട്. ജില്ലതല ഉദ്ഘാടനം രാവിലെ ഒമ്പതിന്​ രാമമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അനൂപ് ജേക്കബ് എം.എൽ.എ നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.