കോലഞ്ചേരി: ആരോഗ്യ മേളയിലും എം.എൽ.എയെ ബഹിഷ്കരിച്ച് ട്വന്‍റി20. ബഹിഷ്കരണത്തിനെതിരെ പ്രതിഷേധമറിയിച്ച് എം.പിയും ജില്ല പഞ്ചായത്ത് പ്രസിഡന്‍റും. വടവുകോട് ബ്ലോക്ക്തല ആരോഗ്യ മേളയിലാണ് നാടകീയരംഗങ്ങൾ അരങ്ങേറിയത്. പി.വി. ശ്രീനിജിൻ എം.എൽ.എ വേദിയിലെത്തിയതോടെ ചടങ്ങിൽ അധ്യക്ഷത വഹിക്കേണ്ട ബ്ലോക്ക് പ്രസിഡന്‍റ് റസീന പരീത് അടക്കമുള്ളവർ വേദി വിടുകയായിരുന്നു. ട്വന്‍റി20 അംഗങ്ങളുടെ നടപടിയെ ഉദ്ഘാടകനായ ബെന്നി ബഹനാൻ എം.പിയും തുടർന്ന് സംസാരിച്ച ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസും രൂക്ഷമായി വിമർശിച്ചു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ പൊതുപരിപാടികളിലേക്ക് വലിച്ചിഴക്കുന്നത് ഭൂഷണമല്ലെന്നായിരുന്നു എം.പിയുടെ പ്രതികരണം. വിളിച്ചുവരുത്തി അപമാനിക്കുന്നതിന് തുല്യമാണ് ബ്ലോക്ക് ഭരണസമിതിയുടെ നടപടിയെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.