ഭാരതീയ ജ്യോതിഷ വിചാരസംഘം സംസ്ഥാന ​സമ്മേളനം 18ന്​

ആലപ്പുഴ: ഭാരതീയ ജ്യോതിഷ വിചാരസംഘം (ബി.ജെ.വി) സംസ്ഥാന സമ്മേളനം ഈമാസം 18ന്​ എറണാകുളം ബി.എം.എസ്​ സംസ്ഥാന കാര്യാലയത്തിൽ നടക്കും. രാവിലെ 10.30ന്​ ചേരുന്ന സമ്മേളനം ആർ.എസ്​.എസ്​ ​പ്രാന്തീയ ഗ്രാമ വികാസ്​ പ്രമുഖ്​ പി. ഉണ്ണികൃഷ്ണൻ ഉദ്​ഘാടനം ചെയ്യും. ബി.എം.എസ്​ സംഘടന സെക്രട്ടറി കെ. മഹേഷ്​, സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ. അജിത്​, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ബി. ശിവജി സുദർശൻ, ബി.എം.എസ്​ സംസ്ഥാന സെക്രട്ടറി ജി. സതീഷ്​കുമാർ തുടങ്ങിയവർ സംസാരിക്കും. വാർത്ത​സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ചേപ്പാട്​ ഭാർഗവൻപിള്ള, ആർ.എസ്​. കുമാർ ജ്യോത്സ്യൻ, വി.ആർ. ബിജു, ഷാജികുമാർ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.