കൊച്ചി: മെട്രോ റെയിൽ ലാസ്റ്റ് മൈൽ കണക്ടിവിറ്റി വികസിപ്പിക്കുന്നതിൻെറ ഭാഗമായി സൈക്കിൾ ഷെയറിങ് പദ്ധതി വിപുലീകരിക്കുന്നു. ഇതിൻെറ ഭാഗമായി മെട്രോ സ്റ്റേഷനുകളിൽ പാർക്കിങ്, ലോക്കിങ് സംവിധാനം എന്നിവ ഉപയോഗിച്ച് സൈക്കിൾ സ്റ്റാൻഡുകൾ സ്ഥാപിച്ചു. യാത്രക്കാർക്ക് സൈക്കിളുകൾ ഇവിടെ സുരക്ഷിതമായി പാർക്ക് ചെയ്യാം. കെ.എം.ആർ.എല്ലും കൊച്ചിൻ സ്മാർട്ട്സിറ്റി മിഷൻ ലിമിറ്റഡും ചേർന്ന് 1000 സൈക്കിളുകൾ കൂടുതലെത്തിക്കും. ചെലവ് കണക്കിലെടുത്ത് സേവന ദാതാക്കൾക്ക് സാമ്പത്തിക സഹായം നൽകുക, പദ്ധതി ലാഭകരമാക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങളും ഡോക്കിങ് സ്റ്റേഷനുകളും സുഗമമാക്കുക, യാത്രക്കാർക്ക് മിതമായ നിരക്കിൽ സൈക്കിൾ ലഭ്യമാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. കോവിഡ് കാലത്ത് നഗരത്തിൽ സൈക്കിൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായി. കൂടുതൽ സൈക്കിളുകൾ എത്തിക്കുന്നതോടെ 22 മെട്രോ സ്റ്റേഷനുകളും പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ അൽകേഷ് കുമാർ ശർമ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ബസ് സ്റ്റാൻഡ്, ബോട്ട് ജെട്ടി, ഓഫിസ് സമുച്ചയങ്ങൾ, സ്ഥാപനങ്ങൾ, സ്കൂളുകൾ, കോളജുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, പാർക്കുകൾ, റെസിഡൻഷ്യൽ കോംപ്ലക്സുകൾ തുടങ്ങിയ സ്ഥലങ്ങളിൽ സൈക്കിൾ ഡോക്കിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. ഇതിന് സന്നദ്ധമായ സ്ഥാപനങ്ങളിൽനിന്ന് കെ.എം.ആർ.എൽ അപേക്ഷ ക്ഷണിച്ചു. താമസക്കാർക്കും ജീവനക്കാർക്കും മെട്രോ സ്റ്റേഷനിലെത്താൻ സഹായകമാകുമെന്നതാണ് അധികൃതർ ചൂണ്ടിക്കാട്ടുന്ന പ്രധാന ഉപയോഗം. താൽപര്യമുള്ളവർ contact@kmrl.co.in ലേക്ക് ഇ-മെയിൽ അയക്കുകയോ 0484-2846700 എന്ന നമ്പറിൽ ബന്ധപ്പെടുകയോ വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.