മൂവാറ്റുപുഴ: പ്രാതിനിധ്യവോട്ടവകാശ പ്രകാരം തെരഞ്ഞെടുക്കപ്പെട്ടവർ ഇപ്പോൾ പ്രാതിനിധ്യവോട്ടവകാശം വേണ്ടെന്ന് പറയുന്നത് എസ്.എൻ.ഡി.പി യോഗത്തെ തകർക്കാനാണെന്ന് തുഷാർ വെള്ളാപ്പള്ളി. മൂവാറ്റുപുഴ യൂനിയൻ യൂത്ത് മൂവ്മെന്‍റ് യൂനിയൻതല നേതൃസംഗമത്തോടനുബന്ധിച്ച് നടന്ന യുവയോഗം 'ശംഖൊലി 2022' എസ്.എൻ ബി.എഡ് കോളജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂവാറ്റുപുഴ യൂനിയൻ പ്രസിഡന്‍റ് വി.കെ. നാരായണൻ പ്രഭാഷണം നടത്തി. യൂത്ത് മൂവ്മെന്‍റ് മൂവാറ്റുപുഴ യൂനിയൻ പ്രസിഡന്‍റ് എം.ആർ. സിനോജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ്. ശ്രീജിത് സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റ് പച്ചയിൽ സന്ദീപ് മുഖ്യപ്രഭാഷണവും ജില്ല ചെയർമാൻ പ്രവീൺ തങ്കപ്പൻ സന്ദേശവും നൽകി. ചിത്രം- 'യുവയോഗം ശംഖൊലി 2022' തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.