ഹഷീഷ് ഓയിലുമായി യുവാവും യുവതിയും പിടിയിൽ

കൊച്ചി: വാഹനപരിശോധനക്കിടെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാവും യുവതിയും ഹഷീഷ് ഓയിലുമായി പിടിയിലായി. വയനാട് സ്വദേശി അനീഷ് (33), പാലക്കാട് സ്വദേശിനി ശ്രീഷ്മ (23) എന്നിവരാണ് നോർത്ത് പൊലീസി‍ൻെറ പിടിയിലായത്. വെള്ളിയാഴ്ച രാത്രി എട്ടോടെ വടുതല ആംഗ്ലോ ഇന്ത്യൻ പള്ളിക്ക് സമീപമാണ്​ സംഭവം. 62.8 ഗ്രാം ഹഷീഷ് ഓയിൽ ഇവരിൽനിന്ന് പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ച ബുള്ളറ്റും കസ്റ്റഡിയിലെടുത്തു. കമീഷണറുടെ നിർദേശപ്രകാരമാണ്​ പൊലീസ്​ പരിശോധനക്കിറങ്ങിയത്​. ഇതിനിടെയാണ് ബുള്ളറ്റിൽ ഇരുവരും എത്തിയത്. വടുതല ഭാഗത്ത്​ പരിശോധന നടത്തുന്നത്​ കണ്ട് കടന്നുകളയാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടരുകയായിരുന്നു. തുടർന്ന്​ നടത്തിയ ചോദ്യംചെയ്യലിൽ പന്തികേട്​ തോന്നുകയും തുടർന്ന്​ പരിശോധനയിൽ അനീഷി‍ൻെറ കൈയിൽനിന്ന് ഹഷീഷ് ഓയിൽ കണ്ടെടുക്കു​കയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.