ആരോഗ്യ പ്രവർത്തകർക്ക് ആദരം

കോതമംഗലം: ദേശീയ തലത്തിൽ മികച്ച ആരോഗ്യ കേന്ദ്രത്തിനുള്ള അവാർഡ് നേടിയ കോട്ടപ്പടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. ആന്‍റണി ജോൺ എം.എൽ.എ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത്‌ മെംബർ റഷീദ സലീം, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെംബർ ആശ അജിൻ, അനു വിജയനാഥ്‌, പഞ്ചായത്ത്‌ അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു. മെഡിക്കൽ ഓഫിസർ ഡോ.ജെറാൾഡ് ഗോർക്കിങ്ങ് മാത്യു സ്വാഗതവും ഹെൽത്ത്‌ ഇൻസ്‌പെക്ടർ തമ്പി സുരേഷ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.