അബ്ദുൽ അസീസ്
Posted On
date_range Updated On
date_range പ്രവാസി യുവാവ് ഒമാനിൽ നിര്യാതനായി
മസ്‌ക്കത്ത്: എറണാകുളം സ്വദേശിയായ പ്രവാസി യുവാവ് ഒമാനിൽ നിര്യാതനായി. കൊച്ചി കാക്കനാട് ചിറ്റേത്തുകര സ്വദേശി മണലോടി വീട്ടിൽ അബ്ദുൽ അസീസ് (37) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഇന്നലെ വൈകിട്ട് ഗാലയിലെ റോയൽ ഹോസ്പിറ്റലിൽ വെച്ചാണ് മരണം. ഗാലയിലെ ഒരു ട്രക്ക് സ്പെയർപാർട്സ് ഷോപ്പിൽ 15 വർഷത്തോളമായി ജോലി ചെയ്തു വരികയായിരുന്നു. അവിവാഹിതനാണ്. മാതാവ് സൽമത്ത്, പിതാവ് പരേതനായ ഷംസുദ്ദീൻ, അംഷാജ് സഹോദരൻ. കൗള ഹോസ്പിറ്റലിൽ വെച്ച് എംബാമിംഗ് നടപടികൾ പൂർത്തീകരിച്ചതിനുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.