നബീലി‍െൻറ പരാതിയിൽ ഉടൻ നടപടിയുമായി കലക്ടർ

നബീലി‍ൻെറ പരാതിയിൽ ഉടൻ നടപടിയുമായി കലക്ടർ ആലുവ: റോഡിലെ അപകട വളവിനെതിരെ വിദ്യാർഥി നൽകിയ പരാതിയിൽ ഉടൻ നടപടിയുമായി ജില്ല കലക്ടർ. പാനായിക്കുളം മില്ലുപടിക്കും പുതിയ റോഡിനുമിടയ്ക്കുള്ള എസ് വളവിലെ അപകടങ്ങളാണ് പരാതിക്കിടയാക്കിയത്. കൂനമാവ് ചവറ ദർശൻ പബ്ലിക് സ്കൂളിൽ പ്ലസ് വണ്ണിന്​ പഠിക്കുന്ന നബീൽ എൻ. യൂസഫാണ് വിഷയം പരാതിയിലൂടെ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ധാരാളം വിദ്യാർഥികളും കാൽനടക്കാരും നിത്യേന സഞ്ചരിക്കുന്ന ഭാഗത്തെ അപകടം ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന്​ പരാതിയിൽ പറഞ്ഞിരുന്നു. കലക്ടർ ഈ പരാതി പി.ഡബ്ല്യു.ഡി എറണാകുളം റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർക്ക് കൈമാറുകയും ഉടൻ പരിഹാരം കാണണമെന്ന് നിർദേശം നൽകുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.