മേലുകാവ്: പത്രവിതരണത്തിന് പോകുന്നതിനിടെ നിയന്ത്രണം വിട്ട ലോറിയിടിച്ച് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ജീപ്പ് ഡ്രൈവർ മരിച്ചു. അതിരമ്പുഴയിൽ താമസിക്കുന്ന കുറവിലങ്ങാട് കുളത്തൂർ കെ.എസ്. സതീശനാണ് (53) മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് അപകടം നടന്നത്. ഞായറാഴ്ച പുലർച്ച 4.20 ഓടെ മരിച്ചു. കോട്ടയത്തുനിന്ന് ഈരാറ്റുപേട്ടയിലെത്തിയശേഷം പത്ര കെട്ടുകളുമായി മേലുകാവ് കാഞ്ഞിരംകവലക്ക് പോകും വഴി കാഞ്ഞിരംകവലയിൽനിന്ന് ഇറക്കം ഇറങ്ങി വന്ന മിനിലോറി നിയന്ത്രണം വിട്ട് ജീപ്പിൽ ഇടിക്കുകയായിരുന്നു. ഇരുവാഹനവും റോഡിൽ മറിഞ്ഞു. ജീപ്പ് പൂർണമായും തകർന്നു. മൃതദേഹം അതിരമ്പുഴയിലെ വീട്ടിൽ എത്തിച്ചശേഷം ചേർപ്പുങ്കൽ പടിഞ്ഞാറ്റിൻകര സഹോദരിയുടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: കുറവിലങ്ങാട് കാട്ടാമ്പാക് വാന്തിൽ കുടുംബാംഗം സിന്ധു. മക്കൾ: അഭിരാം, അഭിനന്ദ് (അതിരമ്പുഴ സെന്‍റ് അലോഷ്യസ് പ്ലസ് വൺ വിദ്യാർഥി). --------------- പടം സതീശൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.