കോതമംഗലം: ഐശ്വര്യ കലാകേന്ദ്രം ആൻഡ് വായനശാല നങ്ങേലിപ്പടി ലൈബ്രറി ഹാളിൽ ഷേക്സ്പിയർ അനുസ്മരണവും ലോക പുസ്തക ദിനാചരണവും സംഘടിപ്പിച്ചു. ദിനാചരണ പരിപാടി ലൈബ്രറി കൗൺസിൽ അംഗം സി.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.എസ്. സേതുലക്ഷ്മി അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്‍റ് എൻ.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ജെ. രാജൻ സ്വാഗതവും താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ഇ.എസ്. അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.