നെല്ലിക്കുഴി: സ്വാതന്ത്ര്യത്തിൻെറ 75ാം വാർഷിക ഭാഗമായി നെല്ലിക്കുഴി പഞ്ചായത്ത് ഹാളിൽ ആസാദി കാ മഹോത്സവം കാമ്പയിനിൽ സംഘടിപ്പിച്ചു. പ്രസിഡൻറ് പി.എം. മജീദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ശോഭ വിനയൻ അധ്യക്ഷത വഹിച്ചു. കില റിസോഴ്സൺ സി.എൻ. ജ്യോതി, കൃഷി ഓഫിസർ ജിജി ജോബ്, പ്ലാൻ ക്ലർക്ക് അനീഷ്, വികസന സ്ഥിരം സമിതി അധ്യക്ഷൻ എം.എം. അലി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എൻ.ബി. ജമാൽ, ടി.എം. അബ്ദുൽ അസീസ്, കെ.കെ. നാസർ, സി.എം. നാസർ, ശോഭ രാധാകൃഷ്ണൻ, ഷറഫിയ ഷിഹാബ് എന്നിവർ സംസാരിച്ചു. മികവുത്സവം പല്ലാരിമംഗലം: സംസ്ഥാന സാക്ഷരത മിഷൻ മികവുത്സവം പല്ലാരിമംഗലം പഞ്ചായത്ത് തുടർവിദ്യാകേന്ദ്രത്തിൽ വൈസ് പ്രസിഡന്‍റ് ഒ.ഇ. അബ്ബാസ് ഉദ്ഘാടനം ചെയ്തു. മികവുത്സത്തോടനുബന്ധിച്ച് മികവുത്സവ സാക്ഷരത പരീക്ഷയും നടന്നു. വെള്ളാരമറ്റം സാക്ഷരത തുടർവിദ്യാകേന്ദ്രത്തിൽ നടന്ന പരീക്ഷക്ക് പ്രേരക് എം.പി. സുഫൈറ നേതൃത്വം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.