കുന്നത്തുനാട് പ്രീമിയർ ലീഗിന് തുടക്കമായി

കിഴക്കമ്പലം: കുന്നത്തുനാട് പ്രീമിയര്‍ ലീഗ് മത്സരങ്ങളുടെ ഉദ്ഘാടനം പി.വി. ശ്രീനിജിന്‍ എം.എല്‍.എ നിര്‍വഹിച്ചു. പീറ്റര്‍ ജോസഫ് പുഞ്ചപുതുശ്ശേരിയില്‍ കിക്കോഫ് നിര്‍വഹിച്ചു. ഫാ. ഫ്രാന്‍സിസ് അരീക്കല്‍, നിസാര്‍ ഇബ്രാഹിം, ജി.കെ ഗ്രൂപ് എം.ഡി. ജോര്‍ജ് കുരീക്കല്‍, ഡോ.പോള്‍വര്‍ഗീസ്, അരുണ്‍വാസു, ബിജു മഠത്തിപറമ്പില്‍, പോള്‍ സെബാസ്​റ്റ്യന്‍ കോയിക്കര, സോജി ഞാറള്ളൂര്‍, അഖില്‍ രാജ് എന്നിവര്‍ സംസാരിച്ചു. കിഴക്കമ്പലം സെന്‍റ്​ ജോസഫ് സ്കൂള്‍ ഗ്രൗണ്ട്, ചേലക്കുളം ഗ്രൗണ്ട്, വടവുകോട്-പുത്തന്‍കുരിശ് പഞ്ചായത്ത് ഗ്രൗണ്ടുകളിലാണ് ഒന്നര മാസത്തെ മത്സരങ്ങള്‍ നടക്കുന്നത്. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 12 ടീം പങ്കെടുക്കും. രജിസ്റ്റര്‍ ചെയ്ത നാനൂറിലേറെ താരങ്ങളില്‍നിന്നാണ് കളിക്കളത്തില്‍ പോരാടാന്‍ 170 പേരെ ടീം മാനേജര്‍മാര്‍ ലേലത്തില്‍ ഏറ്റെടുത്തത്. ബൈചൂങ് ബൂട്ടിയയുടെ കീഴില്‍ പരിശീലിക്കുന്നവരും പ്രഫഷനല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നവരും ഇക്കൂട്ടത്തില്‍ പെടുന്നു. ഓരോ ടീമിനും ജേഴ്‌സിയും ബനിയനുമുള്‍പ്പെടെ ഔദ്യോഗിക സംവിധാനങ്ങളോടെയാണ് മത്സരം. ഹോം മാച്ചുകളില്‍നിന്ന് ലഭിക്കുന്ന പോയന്‍റുകളുടെ അടിസ്ഥാനത്തില്‍ സെമിഫൈനല്‍ മത്സരം നടക്കും പടം. കുന്നത്തുനാട് പ്രീമിയര്‍ ലീഗ് മത്സരങ്ങളുടെ കിക്കോഫ് പീറ്റര്‍ ജോസഫ് പുഞ്ചപുതുശ്ശേരിയില്‍ നിര്‍വഹിക്കുന്നു (em palli 2)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.